മിയാമി ലേക്‌സ്,(സൗത്ത് ഫ്ലോറിഡ): സൗത്ത് ഫ്ലോറിഡ മിയാമി ലേക്‌സ്യിലെ ഒരു വീട്ടിൽ അഞ്ചു പേർ വെടിയേറ്റ് മരിച്ചനിലയിൽ -കൊലപാതകം നടത്തിയശേഷം ആത്മഹത്യ ചെയ്തതാകാം എന്ന് പ്രാഥമീക അന്വേഷണത്തിൽ പോലീസ് കരുതുന്നു .അഞ്ച് മരണങ്ങളെക്കുറിച്ച് സൗത്ത് ഫ്ലോറിഡയിലെ പോലീസ് അന്വേഷിചു വരുന്നു
വെള്ളിയാഴ്ച രാവിലെയാണ് സംഭവം . വീട്ടിൽ താമസക്കാരുമായി ബന്ധപ്പെടാൻ കഴിയാത്തതിനാൽ ഒരു ബന്ധുവാണു വെൽ ഫെയർ ചെക്ക് നടത്തണമെന്ന് പോലീസിനോട് അഭ്യർത്ഥിച്ചത്.ഇതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ മിയാമി-ഡേഡ് പോലീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വീടിനകത്തു അഞ്ചു പേർ വെടിയേറ്റ് മരിച്ചുകിടക്കുന്നതായി കണ്ടെത്തിയതെന്ന് പൊലീസിന്റെ ഒരു വാർത്താക്കുറിപ്പിൽ പറയുന്നു.
യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർ പിൻവശത്തെ ജനൽ വഴി വസതിയിൽ പ്രവേശിച്ചതായി അധികൃതർ പറഞ്ഞു. അതിനുള്ളിൽ മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും വെടിയേറ്റു മരിച്ചതായി കണ്ടെത്തി, ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ച ഒരു വ്യക്തിയുടെ മുറിവുകൾ സ്വയം ഉണ്ടാക്കിയതായി കാണപ്പെട്ടു, കേസ് കൊലപാതക-ആത്മഹത്യയാണെന്ന് വിശ്വസിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്.
കൊല്ലപ്പെട്ട അഞ്ചുപേരിൽ മാതാവും മകനും ഉൾപ്പെടുന്നു. മാതാവ് യോങ്ക അഗ്വിലാർ(54) മകൻ ധനി അഗ്വിലാർ (34)എന്നിവരാണെന്ന് കുടുംബാംഗങ്ങൾ പിന്നീട് തിരിച്ചറിഞ്ഞു.മരിച്ചവരുടെ കുറിച്ചുള്ള പൂർണ വിവരങ്ങളോ വെടിവയ്പ്പിനുള്ള കാരണമോ പോലീസ് പുറത്തുവിട്ടിട്ടില്ല.
റിപ്പോർട്ട്-പി പി ചെറിയാൻ