Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസാമൂഹ്യ പ്രവർത്തകൻ സജി തോമസ് കൊട്ടാരക്കരയ്ക്കു ഷിക്കാഗോയിൽ സ്വീകരണം നൽകി

സാമൂഹ്യ പ്രവർത്തകൻ സജി തോമസ് കൊട്ടാരക്കരയ്ക്കു ഷിക്കാഗോയിൽ സ്വീകരണം നൽകി

ഷിക്കാഗോ: അമേരിക്കയിൽ സന്ദർശനം നടത്തുന്ന സാമൂഹ്യ പ്രവർത്തകൻ  സജി തോമസ് കൊട്ടാരക്കരക്കു ഷിക്കാഗോ സമൂഹം സ്വീകരണവും ആദരവും അർപ്പിച്ചു.
ന്യൂജേഴ്‌സിയിൽ വേൾഡ് മലയാളി കൗൺസിലിന്റെയും ഹൂസ്റ്റണിൽ ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റയെയും ഇതര മലയാളി സമൂഹങ്ങളുടെയും സ്വീകരണങ്ങൾക്ക് ശേഷം ഷിക്കാഗോയിൽ എത്തിയ സജി തോമസിന് മെയ് 20ന്  ത്രിലോക്  കേരള റെസ്റ്റോറന്റിൽ വച്ച് ഷിക്കാഗോയുടെ പ്രത്യേക സ്‌നേഹാദരങ്ങളും സ്വീകരണവും നൽകി.

അവതാരകൻ സുബാഷ് ജോർജിന്റെ ആമുഖ പ്രസംഗത്തിന് ശേഷം സജി തോമസ് തന്നെ പറ്റിയുള്ള വിവരണം നൽകി. 18 മാസം പ്രായമുള്ളപ്പോൾ കഴുത്തിന് താഴെ പോളിയോ രോഗം മൂലം തളർന്നു പോയ തന്റെ ശരീരം ദൈവകൃപ കൊണ്ടും, തന്റെ നിശ്ചയദാർഢ്യം കൊണ്ടും ഇന്നത്തെ നിലയിൽ ആയി.

6 അടി നീളമുള്ള ഒരു വടിയുടെ സഹായത്താൽ തന്റെ ജീവിതവും മുന്നോട്ടു കൊണ്ട് പോകുന്നു.  ഭാര്യയും രണ്ടു മക്കളുമുള്ള സ്വന്തമായി വീടില്ലാത്ത ഈ ജീവകാരുണ്യ പ്രവർത്തകൻ സ്വസഹോദരിയുടെ ഭവനത്തിൽ താമസിച്ചു കൊണ്ട് ചുറ്റുപാടുമുള്ള ആലംബഹീനരായ സഹോദരങ്ങളെ സഹായിക്കാൻ യാതൊരു പ്രതിഫലമോ അംഗീകാരമോ പ്രതീക്ഷിക്കാതെ അവരെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്നു.

അനേകം പാട്ടുകൾ എഴുതിയ ഒരു ഗ്രാഫിക് ഡിസൈനർ കൂടിയായ സജി തോമസിന് അമേരിക്കയിലാകമാനം ഉള്ള വ്യക്തിബന്ധങ്ങളാണ് ഇവിടെ വരുന്നതിനും എല്ലാവരുടെയും ആദരവും സ്‌നേഹവും നേടുന്നതിന് സഹായിച്ചത് എന്നും,  എല്ലാവരോടും തനിക്കു നൽകിയ സ്‌നേഹത്തിന് നന്ദിയർപ്പിക്കുകയും ചെയ്തു. സജി തോമസിന്റെ നാട്ടിലെ ഫോൺ നമ്പർ 94467 49749 എന്നാണ്. അമേരിക്കയിലെ ഫോൺ നമ്പർ 1-516-406-2764 എന്നാണ്. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചും, സജിയുടെ അഭ്യുദയകാംഷികളും യോഗത്തിൽ പങ്കെടുത്തു സ്‌നേഹാദരങ്ങൾ അർപ്പിച്ചു. 

റിപ്പോർട്ട്: ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com