ഷിക്കാഗോ: അമേരിക്കയിലെ ക്‌നാനായ റീജിയണിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട സമ്മര്‍ ക്യാമ്പ് റിജോയ്സ്ന് ചിക്കാഗോയില്‍ വര്‍ണ്ണാഭമായ സമാപനം. മൂന്ന് ദിവസങ്ങളിലായി നടത്തിയ ക്യാമ്പ്, കുഞ്ഞുമിഷനറിമാര്‍ക്ക് അമേരിക്കയിലെ നവ്യാനുഭവമായി മാറി.
ക്നാനായ റീജിയണല്‍ ഡയറക്ടറും ഷിക്കാഗോ വികാരി ജനറാളുമായ തോമസ് മുളവനാല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ ആതിഥേയത്വത്തില്‍ നടത്തപ്പെട്ട ക്യാമ്പില്‍ വിജ്ഞാനവും ഉല്ലാസവും ഒത്ത് ചേര്‍ന്ന വിവിധ പരിപാടികളാണ് സംഘാടകര്‍ ക്രമീകരിച്ചത്.
ഫാ. ബിന്‍സ് ചേത്തലില്‍, സജി പൂത്തൃക്കയില്‍, ഫാ. ലിജോ കൊച്ചുപറമ്പില്‍, സിസ്റ്റര്‍ അലീസാ, സിജോയ് പറപ്പള്ളില്‍, ജെന്‍സണ്‍ കൊല്ലംപറമ്പില്‍, ടോണി പുല്ലാപ്പള്ളില്‍ എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ചു ക്ലാസുകള്‍ നയിച്ചു.
ഷിക്കാഗോ സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജി പൂത്തൃക്കയില്‍, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ ബിനു ഇടക്കരയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റി അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അമേരിക്കയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നും എത്തിയ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തപ്പെട്ട ഈ സംഗമം വേറിട്ട അനുഭവമായി മാറി.