Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരള സമാജം ഓഫ് ന്യൂജേഴ്സി ഓണാഘോഷം

കേരള സമാജം ഓഫ് ന്യൂജേഴ്സി ഓണാഘോഷം

ന്യൂജേഴ്സി: പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ ഓണാഘോഷം ഓണോത്സവം 2023 എന്ന പേരില്‍ ബെര്‍ഗന്‍ഫീല്‍ഡില്‍ ആഘോഷിച്ചു. വൈവിധ്യമാര്‍ന്ന പരമ്പരാഗത കേരളീയ കലാ സാംസ്‌കാരിക പരിപാടികളോടു കൂടിയ ആഘോഷങ്ങള്‍ക്ക് പ്രസിഡന്റ് ജിയോ ജോസഫ്, സെക്രട്ടറി നിധീഷ് തോമസ്, ട്രഷറര്‍ ആല്‍വിന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് ഡാലിയ ചന്ദ്രോത്ത്, ഇവന്റ്് കണ്‍വീനര്‍ ബോബി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായി ഹരികുമാര്‍ രാജന്‍, സിറിയക് കുര്യന്‍, സെബാസ്റ്റ്യന്‍ ചെറുമടത്തില്‍, അനൂ ചന്ദ്രോത്ത്, അലന്‍ വര്‍ഗീസ്, ജിമ്മി മാണി എന്നിവര്‍ പ്രവര്‍ത്തിച്ചു. എം സിമാരായ ജെംസണ്‍ കുര്യാക്കോസ്, മഞ്ജു പുളിക്കല്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

തൂശനിലയില്‍ വിളമ്പിയ വിഭവസമൃദമായ ഓണസദ്യക്ക് ശേഷം ഊര്‍ജസ്വലമായ ചെണ്ടമേളത്തിന്റെയും മനോഹരമായ താലപ്പൊലിയുടെ അകമ്പടിയോടു കൂടി മാവേലി തമ്പുരാനെ ആനയിച്ചു ആഘോഷം ആരംഭിച്ചു.

ചടങ്ങില്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും വിശിഷ്ടാതിഥികളും ചേര്‍ന്ന് ദീപം തെളിച്ചു. ബിന്ദിയ ശബരിനാഥും ദേവിക നായരും ചേര്‍ന്ന് ഒരുക്കിയ മെഗാ തിരുവാതിര കാണികളുടെ പ്രശംസ പിടിച്ചു പറ്റി.

കേരളസമാജം ഓഫ് ന്യൂജേഴ്സിയെക്കുറിച്ചുള്ള ഇന്‍ട്രൊഡക്ഷന്‍ വീഡിയോടു കൂടി പരിപാടിയുടെ തുടക്കം കുറിച്ചു. ബിന്ദിയ ശബരിനാഥിന്റെയും ദേവിക നായരുടെ ടെയും സ്വാഗതാ നൃത്തത്തിന് ശേഷം പ്രസിഡന്റ് ജിയോ ജോസഫ് സ്വാഗതം ആശംസിച്ചു.

മുഖ്യാതിഥി ന്യൂ മില്‍ഫോര്‍ഡ് മേയര്‍ മൈക്കല്‍ ജെ പുട്രിനോ, അസംബ്ലിമാന്‍ ക്രിസ്റ്റഫര്‍ ടുള്ളി, ബെര്‍ഗന്‍ കൗണ്ടി കമ്മീഷണര്‍ റാഫേല്‍ മാര്‍ട്ടെ, ബെര്‍ഗന്‍ഫീല്‍ഡ് മേയര്‍ ആര്‍വിന്‍ അമറ്റോറിയോയുടെ പ്രതിനിധി സിറ്റി കൗണ്‍സില്‍ പ്രസിഡന്റ് മാര്‍ക്ക് പാസ്‌ക്വല്‍, ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, മുന്‍ ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ്, പി ആര്‍ ഒ ജോസഫ് ഇടിക്കുള, ആര്‍ വി പി ജോജോ കോട്ടൂര്‍, കെ എ എന്‍ ജെ പ്രസിഡന്റ് വിജേഷ് കാരാട്ട്, കല പ്രസിഡന്റ് ഷാജി മിറ്റത്താനി, ബി ഒ കെ പ്രസിഡന്റ് അനൂപ് ജോര്‍ജ്, മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്റ്് പ്രസിഡന്റ് ലിസി അലക്‌സ്, ഡബ്ല്യു എം സി അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജിനേഷ് തമ്പി, ഡബ്ല്യു എം എഫ് പ്രസിഡന്റ് ആനി ലിബു, പ്രമുഖ വ്യവസായി ദിലീപ് വര്‍ഗീസ് എന്നിവരടക്കം ഒട്ടനവധി സംഘടനാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങില്‍ ഫോമാ ജോയിന്റ് സെക്രട്ടറി ഡോ. ജെയ്മോള്‍ ശ്രീധറിന്റെ പ്രചോദനാത്മകമായ ഓണസന്ദേശവും സ്‌പോണ്‍സര്‍മാര്‍ക്കുള്ള പ്രത്യേക അംഗീകാരവും ഉണ്ടായിരുന്നു.

മയൂര സ്‌കൂള്‍ ഓഫ് ആര്‍ട്സ്, സാത്വിക ഡാന്‍സ് അക്കാദമി, ട്രൈ-സ്റ്റേറ്റ് ഡാന്‍സ് കമ്പനിയുടെയും ഒട്ടനവധി മാസ്മരിക ന്യത്തങ്ങള്‍ അരങ്ങേറി. ചടങ്ങില്‍ കെ എസ് എന്‍ ജെയുടെ മലയാളം സ്‌കൂളിലെ കുട്ടികളുടെ പരിപാടികള്‍ പ്രിന്‍സിപ്പല്‍ ഡോ. എബി തര്യന്റെ മേല്‍നോട്ടത്തില്‍ അവതരിപ്പിക്കുകയും ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ഷിനു ജോസഫ് ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകള്‍ സമ്മാനിക്കുകയും ചെയ്തു.

ഗോള്‍ഡ് വൗച്ചര്‍, എല്‍ജി ടിവി, ഗിഫ്റ്റ് കാര്‍ഡുകള്‍ തുടങ്ങിയ സമ്മാനങ്ങള്‍ നല്‍കിയ ആവേശകരമായ റാഫിള്‍ നറുക്കെടുപ്പോടെയാണ് ഇവന്റ് സമാപിച്ചത്.

കെ എസ് എന്‍ ജെ വിമന്‍സ് ഫോറം, കള്‍ച്ചറല്‍ ഫോറം, യൂത്ത് ഫോറം എന്നീ സമര്‍പ്പിത സംഘത്തിന്റെയും സഹായത്തോടെ സംഘടിപ്പിച്ച പ്രോഗ്രാമുകള്‍ കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ചടുലവും അവിസ്മരണീയവുമായ പരിപാടിയായി. സാമുദായിക ബോധവും ഐക്യവും ഊട്ടിയുറപ്പിക്കുന്ന പരമ്പരാഗത ആഘോഷങ്ങളും പ്രകടനങ്ങളും പങ്കെടുത്തവര്‍ ആസ്വദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com