വാഷിംഗ്ടണ്‍: യുഎസില്‍ ഭവനരഹിതരുടെ എണ്ണം 12 ശതമാനം വര്‍ധിച്ച് റെക്കോര്‍ഡ് ഉയര്‍ച്ചനേടിയതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. ജനുവരിയില്‍ രാജ്യത്തുടനീളം 6,53,000 പേര്‍ ഭവനരഹിതരാണെന്ന് വെള്ളിയാഴ്ച ഭവന, നഗര വികസന വകുപ്പിനെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക സഹായം കുറയുന്നതും, വാടക കുതിച്ചുയരുന്നതും കാരണം അമേരിക്കയില്‍ താമസിക്കാന്‍ വീടില്ലാത്തവരുടെ എണ്ണം കുതിച്ചുയരുന്നു. ഭവനരഹിതരുടെ എണ്ണത്തില്‍ 12 ശതമാനം ഉയര്‍ച്ച നേരിട്ടിരിക്കുകയാണ് അമേരിക്ക.
ഏകദേശം 6,53,000 ആളുകള്‍ അമേരിക്കയില്‍ ഭവനരഹിതര്‍ ആണെന്നാണ് കണക്ക് , ഭവനരഹിതരുടെ എണ്ണം കണക്കാക്കാന്‍ രാജ്യം 2007-ല്‍ വാര്‍ഷിക പോയിന്റ്-ഇന്‍-ടൈം സര്‍വേ ഉപയോഗിക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കൂടുതല്‍ ആളുകളാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജനുവരിയിലെ മൊത്തം ഭവനരഹിതരുടെ എണ്ണം 70,650 ആയി വര്‍ധിച്ചിട്ടുണ്ട് അതായത് 12 ശതമാനം വര്‍ദ്ധനവ്.
വിമുക്തഭടന്മാര്‍ക്ക് വീട് ലഭ്യമാക്കുന്നതിനുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍, ഭവനരഹിതരുടെ എണ്ണം കുറയ്ക്കുന്നതില്‍ അടുത്ത കാലത്തായി യുഎസ് സ്ഥിരമായ പുരോഗതി കൈവരിച്ചിരുന്നു .
2020-ലെ കണക്കുകള്‍ പ്രകാരം ഭവനരഹിതരുടെ എണ്ണം ഏകദേശം 5,80,000 ആയി ഉയര്‍ന്നു. അടിയന്തര വാടക സഹായം, ഉത്തേജക പേയ്മെന്റുകള്‍, സംസ്ഥാനങ്ങള്‍ക്കും പ്രാദേശിക സര്‍ക്കാരുകള്‍ക്കുമുള്ള സഹായം, താല്‍ക്കാലിക ഒഴിപ്പിക്കല്‍ മൊറട്ടോറിയം എന്നിവയിലൂടെ കോവിഡ് -19 മഹാമാരിയുമായി ബന്ധപ്പെട്ട സഹായങ്ങള്‍ ലഭ്യമായതിനാല്‍ പിന്നീടുള്ള രണ്ട് വര്‍ഷങ്ങളില്‍ താരതമ്യേന സ്ഥിരത നിലനിര്‍ത്തിയിരുന്നു.
ആള്‍ക്കാര്‍ക്ക് വീട് മേടിക്കാന്‍ കഴിയാത്തതിന് പല ഘടകങ്ങളും ഉണ്ടൈങ്കിലും , ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങള്‍ താങ്ങാനാവുന്ന വീടുകളുടെ ദൗര്‍ലഭ്യവും പാര്‍പ്പിടത്തിന്റെ ഉയര്‍ന്ന വിലയുമാണ്, ഇത് പല അമേരിക്കക്കാരെയും വാടകക്കാരാക്കി നിലനിര്‍ത്തുകയാണ്.