Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅമേരിക്കയിലേക്കുള്ള H -1B വിസ നേടുന്നവരിലധികവും ഇന്ത്യക്കാർ; തൊട്ടുപിന്നിൽ ചൈന

അമേരിക്കയിലേക്കുള്ള H -1B വിസ നേടുന്നവരിലധികവും ഇന്ത്യക്കാർ; തൊട്ടുപിന്നിൽ ചൈന

യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്കാർ സമർപ്പിച്ച മൊത്തം 4.41 ലക്ഷം H -1B വിസ അപേക്ഷകളിൽ 72.6% അഥവാ 3.20 ലക്ഷം അപേക്ഷകകർക്ക് വിസ അനുവദിച്ചതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. അതേസമയം അപേക്ഷകരിൽ 12.5% പേർക്ക് വിസ ലഭിച്ച ചൈനയാണ് ഇന്ത്യക്ക് തൊട്ടുപിന്നിൽ. 2022 സാമ്പത്തിക വർഷം 55,038 ചൈനീസ് എച്ച്-1 ബി വിസ അപേക്ഷകൾക്ക് യുഎസ്സിഐഎസ് അംഗീകാരം നൽകിയെന്നാണ് റിപ്പോർട്ട്. പട്ടികയിൽ മൂന്നാം സ്ഥാനം അമേരിക്കയുടെ അയൽരാജ്യമായ കാനഡയ്ക്കാണ്.

യു‌എസ്‌സി‌ഐ‌എസ് അനുവദിച്ച മൊത്തം അംഗീകൃത വിസ അപേക്ഷകളിൽ 1% കാനഡയ്ക്ക് അനുവദിച്ചിട്ടുണ്ട്. 4,235 കനേഡിയൻ വിസ അപേക്ഷകൾക്ക് USCIS അംഗീകാരം നൽകി. അനുവദിച്ച വിസകളിൽ ആദ്യമായി ജോലിക്ക് വരുന്നവരുടെയും വിസ കാലാവധി നീട്ടാനുള്ളവരുടെയും എച്ച്-1 ബി വിസ അപേക്ഷകൾ ഉൾപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഈ വിസകൾക്കെല്ലാം പരമാവധി ആറ് വർഷമാണ് കാലാവധി. ഒരു അമേരിക്കൻ തൊഴിൽ ദാതാവ് സ്പോൺസർ ചെയ്യുന്ന വിസയുള്ള ആൾ അവരുടെ ഗ്രീൻ കാർഡിനായുള്ള അപേക്ഷയും സമർപ്പിച്ചിട്ടുണ്ടെങ്കിൽ സാധാരണയായി അവരുടെ വിസാ കാലവധി നീട്ടാനുള്ള അപേക്ഷ അംഗീകരിക്കാറാണ് പതിവ്.

2022 സാമ്പത്തിക വർഷത്തിൽ H-1B വിസകൾ അനുവദിക്കുന്നതിന്റെ നിരക്ക് 8.6% വർധിപ്പിച്ചതായി യുഎസ്സിഐഎസിന്റെ ‘ Characteristics of H-1B Specialty Occupation Workers – 2022’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ പറയുന്നു. 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്കാരായ അപേക്ഷകർക്ക് അനുവദിച്ച മൊത്തം വിസയുടെ 74.1% നേടിയെന്നും അതായത് ഇതിലൂടെ 3.01 ലക്ഷം ഇന്ത്യക്കാർക്ക് എച്ച്-1 ബി വിസ ലഭിച്ചെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം 50,328 ചൈനക്കാർക്ക് മാത്രമേ എച്ച്-1ബി വിസ അനുവദിച്ചിട്ടുള്ളൂ. മൊത്തം എച്ച്-1ബി വിസയുടെ 12.4% ആണ് ചൈനക്കാർക്ക് നേടാനായത്.

ചുരുക്കത്തിൽ യുഎസ്സിഐഎസ് നൽകിയ എച്ച്-1ബി വിസകളിൽ 70 ശതമാനവും കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യക്കാരാണ് നേടുന്നത് എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആദ്യമായി ജോലിക്ക് പോകുന്ന 1.32 ലക്ഷം എച്ച്-1ബി വിസ അപേക്ഷകൾക്ക് യുഎസ്സിഐഎസ് അംഗീകാരം നൽകിയിട്ടുണ്ട്. 2021ൽ ഇത് 1.23 ലക്ഷം ആയിരുന്നു. ഇത്തവണ 9,000 അപേക്ഷകൾ കൂടിയിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. 18,911 ചൈനീസ് അപേക്ഷകരുമായി താരതമ്യം ചെയ്യുമ്പോൾ 77,673 ഇന്ത്യൻ അപേക്ഷകർക്ക് പുതിയ ജോലിക്കായി എച്ച്-1ബി വിസ ലഭിച്ചുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. F-1ൽ നിന്ന് H-1B വിസകളിലേക്ക് മാറുന്ന വലിയൊരു ഭാഗവും ഇന്റർനാഷണൽ വിദ്യാർത്ഥികളാണ് എന്നതും ശ്രദ്ധേയമാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com