ന്യൂയോര്‍ക്ക്: പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമവനിത ജില് ബൈഡന്റെയും ക്ഷണം സ്വീകരിച്ച് യുഎസ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്കിലെത്തി.
ഈമാസം 20മുതല്‍ 24വരെയാണ് പ്രധാനമന്ത്രിയുടെ യു.എസ്. സന്ദര്‍ശനം. 22ന് ബൈഡനും ജില് ബൈഡനും മോദിക്ക് ഔദ്യോഗികവിരുന്ന് നല്‍കും. അന്ന് യു.എസ്. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തില്‍ മോദി പ്രസംഗിക്കും. വാഷിങ്ടണിലെ റൊണാള്‍ഡ് റീഗന് ബില്‍ഡിങ് ആന്‍ഡ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ അദ്ദേഹം ഇന്ത്യന്‍വംശജരെ കാണും. ക്ഷണിക്കപ്പെട്ടവര്ക്കുമാത്രമേ ഈ ചടങ്ങില്‍ പ്രവേശനമുള്ളൂ.
അമേരിക്കയിലെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തില്‍ ഇന്ത്യന്‍ സമൂഹം ഊഷ്മള സ്വീകരണം നല്കി.