Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഷിക്കാഗോ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ പ്രൗഢഗംഭീരമായി

ഷിക്കാഗോ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ പ്രൗഢഗംഭീരമായി

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ എൽമസ്റ്റിലുള്ള വാട്ടർഫോർഡ് ബാങ്ക്വറ്റ് ഹാളിൽ വച്ച് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.

1972 ൽ സ്ഥാപിതമായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളിൽ നിരവധി വിശിഷ്ട വ്യക്തികളും അമേരിക്കയുടെ നാനാഭാഗത്തു നിന്നും ഫോമയുടേയും ഫൊക്കാനയുടേയും ദേശീയ നേതാക്കളും ഉൾപ്പെടെ 650ൽ പരം ആൾക്കാർ പങ്കെടുത്ത് ഇത് ഒരു ചരിത്ര മുഹൂർത്തമായി മാറി.

ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ കൺവൻഷൻ ചെയർമാൻ ലജി പട്ടരുമഠത്തിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സോമനാഥ് ഘോഷ് തിരിതെളിയിച്ച് ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറിന്റെ കവർ പേജ് സുവനീർ കമ്മറ്റി ചെയർമാൻ അച്ചൻകുഞ്ഞ് മാത്യുവിൽ നിന്നും സ്വീകരിച്ചു കൊണ്ട് സീറോ മലബാർ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് പ്രകാശനം ചെയ്തു.

മുൻ മന്ത്രിയും കടുത്തുരുത്തി എംഎൽഎയുമായ അഡ്വ. മോൻസ് ജോസഫ്, ഇല്ലിനോയി സ്റ്റേറ്റ് റപ്രസന്റേറ്റീവ് കെവിൻ ഓലിയ്ക്കൽ, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, മേയർ ടോം ആദിത്യ, ഡിസ്ട്രിക്റ്റ് കമ്മീഷണർ താരാ സ്റ്റാമ്പ്സ്, ഡപ്യൂട്ടി ഡയറക്ടർ ജറാൾഡ് മൂർ, ഇല്ലിനോയി ഫിസിഷ്യൻസ് വൈസ് ചെയർമാൻ ഡോ. ശ്രീനിവാസ് റെഡി, ഫോമ നാഷണൽ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ഫൊക്കാന നാഷണൽ സെക്രട്ടറി കലാ ഷാഹി, സാമൂഹ്യ പ്രവർത്തക ഡോ. എം. എസ്. സുനിൽ, സാജ് ഗ്രൂപ്പ് റിസോർട്ട് എം. ഡി. സാജൻ വർഗീസ് എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു.

മികച്ച സാമൂഹ്യ സേവനത്തിനുള്ള പുരസ്കാരം ഫോമ മുൻ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ അനിയൻ ജോർജിനും വേൾഡ് മലയാളി ഫെഡറേഷൻ മുൻ വൈസ് ചെയർപേഴ്സനും ഗ്ലോബൽ ഹെൽപ് ഡസ്ക് ഫസിലിറ്റേറ്ററുമായ ഡോ. ആനി ലിബുവിനും സമ്മാനിച്ചു. ദേശീയതലത്തിലും ആഗോളതലത്തിലും സാമൂഹികപരമായും സാംസ്കാരികപരമായും സംഘടനാപരമായും ജനങ്ങൾക്ക് പ്രയോജനകരമായ പ്രവർത്തനങ്ങൾ ചെയ്തതിന്റെ പേരിലാണ് ഇരുവരേയും അവാർഡിന് പരിഗണിച്ചത്.

50 വർഷം പൂർത്തിയാക്കിയ ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമാരെ ഷാൾ അണിയിച്ച് ആദരിച്ചു. എൻ. എം. ഫിലിപ്പ്, പി. ഒ. ഫിലിപ്പ്, എം. അനിരുദ്ധൻ, ജോസ് കണിയാലി, ജയിംസ് കട്ടപ്പുറം, സ്റ്റാൻലി കളരിക്കമുറി, റോയി നെടുങ്ങോട്ടിൽ, ലജി പട്ടരുമഠത്തിൽ, സണ്ണി വള്ളിക്കളം, രഞ്ചൻ എബ്രാഹം, ജോൺസൻ കണ്ണൂക്കാടൻ എന്നീ മുൻ പ്രസിഡന്റുമാർ തദവസരത്തിൽ ആദരവ് ഏറ്റുവാങ്ങി.

ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ വിജയത്തിനായി മാസങ്ങളോളം അക്ഷീണം പ്രയത്നിച്ച കൺവൻഷൻ കമ്മറ്റിയെ തദവസരത്തിൽ അനുമോദിച്ചു. പ്രസിഡന്റ് ജോഷി വള്ളിക്കളം, കൺവൻഷൻ ചെയർമാൻ ലജി പട്ടരുമഠത്തിൽ, ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടത്തുന്നതിനായി നേതൃത്വം കൊടുത്ത ഫിനാൻസ് ചെയർമാൻ ജോൺസൻ കണ്ണൂക്കാടൻ, സുവനീർ കമ്മറ്റി ചെയർമാൻ അച്ചൻകുഞ്ഞ് മാത്യു, കൺവൻഷൻ ജനറൽ കൺവീനർ ഡോ. സിബിൾ ഫിലിപ്പ്, രജിസ്ട്രേഷൻ കമ്മറ്റി ചെയർമാൻ ഷാനി എബ്രാഹം, ഫിനാൻസ് കമ്മറ്റി കൊ ചെയർ വിവീഷ് ജേക്കബ്, ഗസ്റ്റ് കോർഡിനേറ്റർ സജി തോമസ്, കൺവൻഷൻ കൊ – കൺവീനർ ജൂബി വള്ളിക്കളം, കൾച്ചറൽ കോർഡിനേറ്റർ ഡോ. റോസ് വടകര, അവാർഡ് കമ്മറ്റി ചെയർ ഡോ. സ്വർണ്ണം ചിറമേൽ, മെഗാ തിരുവാതിര കോർഡിനേറ്റർ സാറാ അനിൽ എന്നിവരെ പ്ലാക്കുകൾ നൽകി ആദരിച്ചു.

പൊതുസമ്മേളനത്തിനുശേഷം ഗ്രാന്റ് ഡിന്നറും വിജയ് യേശുദാസ് & ഭുവന ആനന്ദിന്റെ ലൈവ് ഗാനമേളയും അരങ്ങേറി. ടീം അഗ്നിതാളം, ടീം ഗുങ്കുരു, ടീം ലാസ്യ എന്നീ ഗ്രൂപ്പുകളുടെ ഡാൻസുകളും പരിപാടിക്ക് മോടികൂട്ടി.

സാറാ അനിൽ കോർഡിനേറ്റ് ചെയ്ത മെഗാ തിരുവാതിരയ്ക്കുശേഷം ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടേയും അകമ്പടിയോടെ ഘോഷയാത്രയായി വിശിഷ്ഠാതിഥികളെ പൊതുസമ്മേളന ഹാളിലേക്ക് ആനയിച്ചു.

ഡോ. സിബിൾ ഫിലിപ്പും ഡോ. റോസ് വടകരയും അവതാരകരായി പൊതുസമ്മേളനം നിയന്ത്രിച്ചു. ഫിനാൻസ് ചെയർമാൻ ജോൺസൻ കണ്ണൂക്കാടൻ ഏവർക്കും കൃതജ്ഞതയർപ്പിച്ചു. മൈക്കിൾ മാണിപറമ്പിൽ, ലീല ജോസഫ്, ഷൈനി ഹരിദാസ്, ഷൈനി തോമസ്, മനോജ് തോമസ്, സാബു കട്ടപ്പുറം, തോമസ് മാത്യു, ഫിലിപ്പ് പുത്തൻപുര, ജയൻ മുളങ്ങാട്, സൂസൻ തോമസ്, സെബാസ്റ്റ്യൻ വാഴേപറമ്പിൽ, കാൽവിൻ കവലയ്ക്കൽ എന്നിവർ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments