Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsധർമ്മം എന്നാൽ ആത്മീയ ഉയർച്ചയാണെന്ന് യുവജങ്ങൾ തിരിച്ചറിയുന്നു; മന്ത്രയുടെ യുവജന സെമിനാറിൽ അഭിമാനമായി യുവ സമൂഹം

ധർമ്മം എന്നാൽ ആത്മീയ ഉയർച്ചയാണെന്ന് യുവജങ്ങൾ തിരിച്ചറിയുന്നു; മന്ത്രയുടെ യുവജന സെമിനാറിൽ അഭിമാനമായി യുവ സമൂഹം

ഹൂസ്റ്റൺ : ഹൂസ്റ്റണിൽ “മന്ത്ര’യുടെ ആഗോള ഹിന്ദു സംഗമത്തിൽ അഭിമാന നിമിഷമായി മന്ത്രയുടെ യുവജനങ്ങൾ . ഈ ലോകത്തിന്റെ ഏറ്റവും മികച്ച രീതിയിലുള്ള ഭരണവും, സർവ്വ  ജീവജാലങ്ങളുടെ ഭൗതിക  ഉയർച്ചയും കൂടാതെ ആത്മീയ  ഉന്നതിയും (അതായത് മോക്ഷം ലഭിക്കുക) എന്ത് ചെയ്താലാണോ ഉണ്ടാവുക,  അത് ധർമ്മംഎന്ന് പറഞ്ഞുകൊണ്ട്  ചർച്ച തുടങ്ങിയ  യുവജന സെമിനാർ അക്ഷരാർത്ഥത്തിൽ ഭാരതീയ ധർമ്മങ്ങൾ എങ്ങനെ ഇന്നത്തെ ലോക ഹിന്ദു യുവജന സമൂഹം വിശദമായി വിലയിരുത്തുന്ന  നിമിഷങ്ങൾ ആയി മാറി.
കൃഷ്‌ണേന്ദു സായ്‌നാഥ് തുടങ്ങിവച്ച  ചർച്ചയിൽ ധർമ്മം എന്ന വാക്കിന്റെ വ്യാഖ്യാനത്തിന്റെ വ്യാപ്തി വെറും ആത്മീയ സാധന ചെയ്യുന്ന ഒരു കൂട്ടം എന്നതിൽ ഒതുങ്ങുന്നില്ല.  മറിച്ച് ഒരു വ്യക്തി  അവൻ സമൂഹത്തിന്റെ ഭാഗം എന്ന നിലയിൽ  അവന്റെ കഴിവനുസരിച്ച് അവന് പുരോഗതി ഉണ്ടാകാനും മാനവരാശിയുടെ ഉയർച്ചക്ക്  വേണ്ടി വ്യക്തിപരമായി ചെയ്യേണ്ടതും അരുതാത്തതുമായ പ്രവർത്തികളെ കൂട്ടിയിണക്കുന്നതും ആകുന്നു എന്ന് വിലയിരുത്തി .

കൃഷ്‌ണേന്ദു, അമൃത , സ്നേഹ , നന്ദന , അഭി , ശ്രീദേവി , ആദർശ് ,രശ്മി ഹരിഹർ തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിൽ ഓരോ പ്രതിനിധികളും ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ വിശദമായി വിലയിരുത്തിയും പഠിച്ചുമാണ് വേദിയിൽ  അവതരിപ്പിച്ചത് .ധർമ്മത്തിൽ നിന്ന് സനാതന ധർമ്മത്തിലേക്ക് യാത്ര ചെയ്ത ഭാരതീയ സമൂഹം ലോകത്തിനു മുന്നിലവതരിപ്പിച്ച  മഹത്തായ ആശയമായ സനാതന ധർമ്മത്തിന്റെ ആദിരൂപമായി ധർമ്മത്തെ നോക്കിക്കാണാം എന്ന് ചർച്ച നയിച്ച കൃഷ്‌ണേന്ദു സായ്‌നാഥ് പറഞ്ഞു.

സനാതന  ധർമ്മം എന്നത് അനശ്വരത നേടാൻ  ഏതൊരാളെ പ്രാപ്തനാക്കുന്നതോ അതാണ് . ഏതാണോ അനശ്വരം ആയിരിക്കുന്നത്, നശിക്കാത്തത്, ആദിയില്ലാത്തതും ഇപ്പോഴും പുതുമയോടെ ഇരിക്കുന്നു. അതാണ് സനാതനം. ഹിന്ദുധർമ്മം എല്ലാവരേയും  സ്നേഹിക്കാൻ പഠിപ്പിക്കുകയും അങ്ങേയറ്റത്തെ ചിന്താസ്വാതത്യ്രം നല്കുകയും ചെയ്യുന്നു.ലോക സമൂഹം തിരിച്ചറിയേണ്ട ഒരു വസ്തുതയാണത് കൃഷ്‌ണേന്ദു കൂട്ടിച്ചേർത്തു.

ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്  ‘മന്ത്ര’യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗ്ലോബൽ  ഹിന്ദു കൺവൻഷൻ “സുദർശനം”2023 ഹൂസ്റ്റണിലുള്ള സൊണസ്റ്റാ ഹോട്ടലിൽ മൂന്നു ദിവസം നടന്നപ്പോൾ ഏറ്റവും ശ്രദ്ധേയമായ സെമിനാർ ആയി മാറിയത് യുവജന സെമിനാർ ആയിരുന്നുവെന്നു മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ പറഞ്ഞു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com