ഷിക്കാഗോ: ഊഞ്ഞാലും ഓണക്കളികളും ഓണപ്പാട്ടുകളും പൂവട്ടികളും പൂക്കളങ്ങളുമായി ഏഴാം കടലിനിക്കരെ ഷിക്കാഗോ ഗീതാമണ്ഡലത്തില്‍ ഓഗസ്റ്റ് 26ന് ഓണാഘോഷം നടത്തുന്നു.
പുതിയ തലമുറയ്ക്ക് കേരള പൈതൃക സമ്പത്തിന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കാനും കൂട്ടുകുടുംബങ്ങളിലെ ഓണം എങ്ങനെ ആയിരുന്നു എന്ന് കാണിച്ചുകൊടുക്കുവാനും അതോടൊപ്പം ഓണത്തേയും കേരളത്തെ പറ്റിയും കൂടുതല്‍ അറിവുകള്‍ പകര്‍ന്ന് നല്‍ക്കുവാനായി ഓഗസ്റ്റ് 26ന് രാവിലെ 10 മുതല്‍ ഈ വര്‍ഷത്തെ ഓണാഘോഷം ഷിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ സംഘടിപ്പിക്കും.
ഒത്തൊരുമയിലൂടെ കൈവരുന്ന ആഹ്ലാദത്തിന്റെ അലയൊലിയാണ് ഓരോ ആര്‍പ്പുവിളിയിലും ഊഞ്ഞാല്‍പ്പാട്ടിലും മുഴങ്ങിക്കേള്‍ക്കുന്നത്. ഉയര്‍ച്ച താഴ്ചകളില്ലാതെ ഒന്നുപോലെ ഏവരേയും കാണാനും അതിലൂടെ ജീവിതത്തിന്റെ നവരസങ്ങളെ ആസ്വദിക്കാന്‍ ഓരോ ഓണസദ്യയും നമ്മെ പഠിപ്പിക്കുന്നു.