Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡാളസ് സെന്റ്. പോള്‍സ് മലങ്കര ഓര്‍ത്തഡോക്‌സ്  ദേവാലയ കൂദാശ ഒക്ടോബര്‍ 6, 7 തിയ്യതികളില്‍

ഡാളസ് സെന്റ്. പോള്‍സ് മലങ്കര ഓര്‍ത്തഡോക്‌സ്  ദേവാലയ കൂദാശ ഒക്ടോബര്‍ 6, 7 തിയ്യതികളില്‍

ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഡാളസ് സെന്റ്. പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശ ഒക്ടോബര്‍ 6, 7 തിയ്യതികളില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃദീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തിലും സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. ഡോ. തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത, കോട്ടയം ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്താ, നിലക്കല്‍ ഭദ്രാസനാധിപന്‍ അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും നടത്തപ്പെടുന്നു.

ഒക്ടോബര്‍ 6 വെള്ളിയാഴ്ച വൈകിട്ട് ഇടവക കൂദാശക്ക് എത്തുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ മാതൃസ് തൃദിയന്‍ കാതോലിക്കാ ബാവാ, ഭദ്രാസന മെത്രാപ്പോലിത്താ, അഭിവന്ദ്യ പിതാക്കന്മാര്‍, വൈദിക ശ്രേഷ്ഠര്‍, വിശിഷ്ട അഥിതികള്‍ എന്നിവരെ ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിച്ചതിന് ശേഷം സന്ധ്യ നമസ്‌കാരം തുടര്‍ന്ന് ദേവാലയത്തിന്റെ കൂദാശയുടെ ഒന്നാം ക്രമം പരിശുദ്ധ മാത്യൂസ് തൃദീയന്‍ കതോലിക്കാ ബാവായുടെ മുഖ്യ കര്‍മികത്വത്തിലും അഭി. മെത്രാപ്പോലിത്താന്മാരുടെ സഹകര്‍മികത്വത്തിലും നടത്തപ്പെടും എന്ന് ഇടവക ചുമതലക്കാര്‍ അറിയിച്ചു.

കുദാശയുടെ തുടക്കത്തില്‍ മലങ്കര മെത്രാപ്പോലിത്താ പരിശുദ്ധ മാത്യുസ് തൃദിയന്‍ കാതോലിക്കാ ബാവായില്‍  നിന്നും ദേവാലയത്തിന്റെ തക്കോല്‍ വികാരി വെരി. റവ. രാജു ദാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പയും ഇടവക ട്രസ്റ്റി ബിജോയ് ഉമ്മനും ചേര്‍ന്ന് സ്വീകരിച്ച് മലങ്കര മെത്രാപ്പോലീത്തായ്ക്ക് വിധേയമായി സഭ ഭരണഘടന പ്രകാരം ഇടവക ഭരണം നിര്‍വഹിച്ചു കൊള്ളാം എന്ന് പ്രതിജ്ഞ ചെയ്യും.

ഒക്ടോബര്‍ 7 ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് പ്രഭാത നമസ്‌കാര ശുശ്രുഷയും തുടര്‍ന്ന് ദേവാലയ കൂദാശ പുര്‍ത്തീകരണ ശുശ്രുഷയും വിശുദ്ധ മുന്നിന്‍ന്മേല്‍ കുര്‍ബ്ബാന ശുശ്രുഷയും പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലിത്താന്മാരുടെ സഹകാര്‍മികത്വത്തിലും നടത്തപ്പെടുന്നു. തുടര്‍ന്ന് 12 മണിക്ക് അമേരിക്കന്‍ ദേശീയ ഗാനത്തോടെ അരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ പരിശുദ്ധ മാത്യുസ് തൃദീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദേശം റവ. ഫാ. അലക്‌സാണ്ടര്‍ കുര്യന്‍ വായിക്കും. ഇടവക മെത്രാപ്പോലീത്താ അഭി. ഡോ. തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പൊലിത്താ മുഖ്യ പ്രഭാഷണവും അഭി. ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പൊലിത്താ, അഭി. ഡോ. ജോഷ്വ മാര്‍ നിക്കോദീമോസ് മെത്രാപ്പൊലിത്താ എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും നടത്തും.

സമ്മേളനത്തില്‍ കോണ്‍ഗ്രസ്സ് മാന്‍ കേയ്ത് സെല്‍ഫ്, മക്ക്കിനി സിറ്റി മേയര്‍ ജോര്‍ജ് ഫുല്ലര്‍, സണ്ണിവെയ്ല്‍ സിറ്റി മേയര്‍ സജി ജോര്‍ജ്, ജെഫ് പ്രൈസ് (അസി. ഡെപ്യൂട്ടി ഷെരിഫ്), റവ. ഷൈജു സി ജോയ് (കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് പ്രസിഡന്റ്), റവ. പിമെന്‍ ആയഡ് (കോപ്റ്റിക്ക് ചര്‍ച്ച്), റവ. ഫാ. മാത്യൂസ് ജോര്‍ജ് (ഭദ്രാസന സെക്രട്ടറി), റവ. ഫാ. ബിനു മാത്യുസ് (ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍), റവ. ഫാ. മാത്യു അലക്‌സാണ്ടര്‍ (യൂത്ത് മിനിസ്റ്റര്‍), ഫിലിപ്പ് മാത്യു (സഭാ മാനേജിംഗ് കമ്മറ്റി മെമ്പര്‍) എന്നിവര്‍ ആശംസ പ്രസംഗം നടത്തും. ടെക്‌സാസ് ഗവര്‍ണ്ണറുടെ സന്ദേശം അരുണ്‍ ചാണ്ടപ്പിള്ള വായിക്കും.

ഡാളസിനു സമീപം പ്ലാനോയില്‍ നടന്നുവന്നിരുന്ന ഈ ദേവാലയം ഇടവക വികാരി വെരി. റവ. രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പായുടെ നേതൃത്വത്തില്‍ ഇടവക ഭരണ സമിതിയുടെയും, ഇടവകാഗംങ്ങളുടെയും സഹകരണത്തിലും അനേകം അഭ്യുദയ കാംക്ഷികളുടെ നിര്‍ലോഭമായ സഹായത്താലും 2023 ഫെബ്രുവരി 13-ന് ടെക്‌സസിലെ മക്ക്കിനിയില്‍ ആറ് ഏക്കറിലധികം സ്ഥലത്ത് ഒരു പള്ളി കെട്ടിടവും ഫെലോഷിപ്പ് ഹാളും ഓഫിസ് കെട്ടിടവും അടങ്ങുന്ന ഒരു വസ്തു സ്വന്തമാക്കി.

തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭാ പാരമ്പര്യം അനുസരിച്ചുള്ള ദേവാലയമായി ആരാധന നടത്തുവാന്‍ വേണ്ടി വാങ്ങിയ പള്ളി കെട്ടിടം നവീകരിക്കുകയും പുതിയ അള്‍ത്താര (മദ്ബഹ) നിര്‍മ്മിക്കുകയും ചെയ്തു. ഇത്  ഈ ഇടവകയുടെ ചരിത്ര വഴിയിലെ നാഴികക്കല്ലാണ്. മക്ക്കിനി സിറ്റിയില്‍ സ്വന്തമായി വാങ്ങിയ പുതിയ ദേവാലയത്തിന്റെ

താല്‍ക്കാലിക കൂദാശ 2023 മാര്‍ച്ച് 25-ന് വചനിപ്പ് പെരുനാളില്‍ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ  ആരാധനക്കായി വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചിരുന്നു.

ഒക്ടോബര്‍ 6, 7 (വെള്ളി, ശനി) തിയ്യതികളില്‍ നടത്തപ്പെടുന്ന ഇടവക കൂദാശ ചടങ്ങിലേക്ക് ഡാളസിലെ എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഇടവക വികാരി വെരി. റവ. രാജു ദാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പാ, ഇടവക സെക്രട്ടറി നൈനാന്‍ ഏബ്രഹാം, ഇടവക ട്രസ്റ്റി ബിജോയ് ഉമ്മന്‍ എന്നിവര്‍ അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments