Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഓസ്റ്റിന്‍ മാര്‍ത്തോമാ ചര്‍ച്ച് യുവജനസഖ്യത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

ഓസ്റ്റിന്‍ മാര്‍ത്തോമാ ചര്‍ച്ച് യുവജനസഖ്യത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

ഡാളസ്: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജണല്‍ കലാമേള  മത്സരങ്ങള്‍ ഹ്യൂസ്റ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ചില്‍ നടത്തി.

ഓസ്റ്റിന്‍ മാര്‍ത്തോമ ചര്‍ച്ച് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. വ്യക്തിഗത മത്സരങ്ങളിലും ഗ്രൂപ്പ് മത്സരങ്ങളിലും ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കിയാണ് ഓസ്റ്റിന്‍ മാര്‍ത്തോമ മാര്‍ത്തോമ ചര്‍ച്ച്  വിജയികളായത്.

സൗത്ത് വെസ്റ്റ് റീജണല്‍ പ്രസിഡന്റ് റവ. സാം കെ ഈശോ  അധ്യക്ഷത വഹിച്ചു. സാജന്‍ ജോണ്‍ സ്വാഗത പ്രസംഗം നടത്തി. റവ. സന്തോഷ് തോമസ് പ്രാരംഭ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. 

‘ജീവന്റെ പൂര്‍ണ്ണത ക്രിസ്തുവില്‍’ എന്നതായിരുന്നു  മീറ്റിങ്ങിന്റെ ചിന്താവിഷയം. യുവത്വത്തിന്റെ നിറവില്‍ നിന്ന യോസഫിനെ തന്റെ യജമാനന്റെ ഭവനത്തില്‍ പ്രലോഭനങ്ങള്‍ ഒട്ടനവധി ഉണ്ടായെങ്കിലും ദൈവത്തോട് പാപം ചെയ്യാതെ വിശ്വാസത്തില്‍ ഉറച്ചു നിന്ന ജോസഫ് എന്ന യൗവനക്കാരന്‍ ജീവന്റെ പൂര്‍ണ്ണത എപ്രകാരമാണ്  ക്രിസ്തുവില്‍ കണ്ടെത്തുവാന്‍ ഇടയായത് എന്ന് സെഹിയോന്‍ മാര്‍ത്തോമ വികാരി റവ. ജോബി ജോണ്‍ മുഖ്യ പ്രഭാഷണത്തില്‍ ഓര്‍പ്പിച്ചു.

കലാമത്സരങ്ങളില്‍ ബൈബിള്‍ ക്വിസ് മത്സരത്തില്‍ കാരോള്‍ട്ടന്‍ മാര്‍ത്തോമ ചര്‍ച്ച് യുവജന സഖ്യത്തിന് ഒന്നാം സ്ഥാനവും ഗ്രൂപ്പ് സോങ്ങില്‍ മത്സരത്തില്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഫാര്‍മേഴ്സ് ബ്രാഞ്ച് സഖ്യത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു. കൂടാതെ ഹ്യൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മ ചര്‍ച്ച്, ഹ്യൂസ്റ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ച്, ഹ്യൂസ്റ്റണ്‍  സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച്, സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച്, സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച് എന്നീ  ശാഖകളിലെ യുവജനസഖ്യം അംഗങ്ങളും മത്സരങ്ങളില്‍ പങ്കെടുത്തു. റവ. ഡെന്നിസ് എബ്രഹാം വിജയികള്‍ക്ക്  ട്രോഫികള്‍ സമ്മാനിച്ചു. സൗത്ത് വെസ്റ്റ് റീജണല്‍ സഖ്യം സെക്രട്ടറി, അജു എ ജോണ്‍ നന്ദി അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments