Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബൈഡന്‍ ഭരണകൂടത്തിന്റെ ഇസ്രായേല്‍- ഫലസ്തീന്‍ നയത്തില്‍ യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിരാശ

ബൈഡന്‍ ഭരണകൂടത്തിന്റെ ഇസ്രായേല്‍- ഫലസ്തീന്‍ നയത്തില്‍ യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിരാശ

വാഷിംഗ്ടണ്‍: ബൈഡന്‍ ഭരണകൂടത്തിന്റെ ഇസ്രായേല്‍- ഫലസ്തീന്‍ നയത്തില്‍ യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ വ്യാപകമായ നിരാശയുണ്ടെന്ന് അമേരിക്കന്‍ വാര്‍ത്താ വെബ്സൈറ്റായ ഹഫ്പോസ്റ്റിന്റെ റിപ്പോര്‍ട്ട്.

ഒരു യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ ജോ ബൈഡന്‍ ഭരണകൂടത്തിന്റെ ഇസ്രായേല്‍- ഫലസ്തീന്‍ നയത്തില്‍ തന്റെ അതൃപ്തി പരസ്യമാക്കിയപ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ മറ്റുള്ളവര്‍ക്കും അതൃപ്തി വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും അദ്ദേഹത്തിന്റെ മുതിര്‍ന്ന ഉപദേഷ്ടാക്കളും തങ്ങളുടെ ഉപദേശം അവഗണിക്കുകയാണെന്ന് ഡിപ്പാര്‍ട്ട്മെന്റിലെ വിദഗ്ധര്‍ കരുതുന്നുവെന്ന് ഹഫ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടിസ്ഥാനപരമായി യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ എല്ലാ തലങ്ങളിലും അതൃപ്തിയുള്ളതായി ഒരു ഉദ്യോഗസ്ഥന്‍ ഹഫ്‌പോസ്റ്റിനോട് പറഞ്ഞു.

ഗസയില്‍ വ്യോമാക്രമണവും സംഘര്‍ഷവും നടക്കുമ്പോള്‍ ബൈഡനും ബ്ലിങ്കനും ഇസ്രായേല്‍ ഭരണകൂടത്തിനാണ് പൂര്‍ണ പിന്തുണ നല്‍കിയത്.

‘വിയോജിപ്പുള്ള കേബിള്‍’ എന്ന് വിളിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നയതന്ത്രജ്ഞര്‍ തയ്യാറാക്കുന്നുണ്ടെന്ന് രണ്ട് ഉദ്യോഗസ്ഥര്‍ ഹഫപോസ്റ്റിനോട് പറഞ്ഞു, അമേരിക്കന്‍ നയത്തെ വിമര്‍ശിക്കുന്ന ഒരു രേഖ സംരക്ഷിത ആന്തരിക ചാനലിലൂടെ ഏജന്‍സിയുടെ നേതാക്കളിലേക്ക് എത്തുന്നതായി പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. അത്തരം കേബിളുകള്‍ ഗുരുതരമായ വിയോജിപ്പുള്ള സമയങ്ങളില്‍ മാത്രമേ തയ്യാറാക്കാറുള്ളു. വിയറ്റ്‌നാം യുദ്ധകാലത്താണ് അവ ആദ്യമായി വികസിപ്പിച്ചെടുത്തത്.

ഇസ്രായേലിലെയും ഫലസ്തീനിലെയും സ്ഥിതിഗതികളോടുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ പ്രതികരണത്തിന് പിന്നാലെയാണ് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജോഷ് പോള്‍ സ്ഥാനം രാജിവച്ചത്.  യു എസ് ഗവണ്‍മെന്റിന്റെ ഇസ്രായേലിനുള്ള മാരകമായ സഹായവുമായി ബന്ധപ്പെട്ട നയപരമായ അഭിപ്രായ വ്യത്യാസമാണ് തന്റെ തീരുമാനത്തിന് കാരണമെന്ന് പോള്‍ ലിങ്ക്ഡ് ഇന്നില്‍ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments