Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാലസ്തീനില്‍ ഇസ്രായേല്‍ കൈക്കൊള്ളുന്ന കഠിന നിലപാടിനെതിരെ മുന്നറിയിപ്പുമായി ഒബാമ

പാലസ്തീനില്‍ ഇസ്രായേല്‍ കൈക്കൊള്ളുന്ന കഠിന നിലപാടിനെതിരെ മുന്നറിയിപ്പുമായി ഒബാമ

ഹമാസ് – ഇസ്രായേല്‍ യുദ്ധം മുറുകുന്നതിനിടയില്‍ പാലസ്തീനില്‍ ഇസ്രായേല്‍ കൈക്കൊള്ളുന്ന കഠിന നിലപാടിനെതിരെ മുന്നറിയിപ്പുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഭക്ഷണവും വെള്ളവും വെട്ടിക്കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ഇസ്രായേലിന്റെ ഗാസയിലെ ചില നടപടികള്‍ പലസ്തീനികളുടെ ജീവിതം തലമുറകളോളം കഠിനമാക്കുമെന്ന് ഒബാമ ഓര്‍മ്മിപ്പിച്ചു. ഇസ്രായേലിനുള്ള അന്താരാഷ്ട്ര പിന്തുണ ഈ നടപടികളിലൂടെ ദുര്‍ബലപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘യുദ്ധത്തിന്റെ മാനുഷിക വിഷയങ്ങള്‍ക്ക് മൂല്യം കല്‍പ്പിക്കാത്ത ഏതൊരു ഇസ്രായേലി സൈനിക നടപടിയും വിപരീതഫലമാണ് ഉണ്ടാകുക. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ നിര്‍ത്തലാക്കാനുള്ള ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ തീരുമാനം മാനുഷിക പ്രതിസന്ധി വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല, തലമുറകളോളം പലസ്തീന്‍ ജനതയുടെ സ്ഥിതി കൂടുതല്‍ കഠിനമാക്കുകയും ചെയ്യും. മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇത് ഇസ്രായേലിനുള്ള ആഗോള പിന്തുണ ഇല്ലാതാക്കുകയും ചെയ്യും.’, ഒബാമ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹമാസ് ആക്രമണത്തെ ഒബാമ ശക്തമായി അപലപിക്കുകയും ചെയ്തു.

ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണമാണ് നിലവിലെ സംഘര്‍ഷത്തിന് തുടക്കമിട്ടത്. ആദ്യ ആക്രമണത്തില്‍ 1400 പേര്‍ മരിച്ചു.ഹമാസിന്റെ ആക്രമണത്തിന് മറുപടിയായി ഗാസ മുനമ്പില്‍ ഇസ്രായേല്‍ ബോംബാക്രമണം തുടരുകയാണ്. ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിലും ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നുണ്ട്.ഈ ആക്രമണങ്ങളില്‍ ഇതുവരെ 5000 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ ആക്രമണത്തെ ഒബാമ അപലപിക്കുകയും ഇത്തരം യുദ്ധങ്ങളില്‍ സാധാരണക്കാര്‍ക്ക് സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ അദ്ദേഹം പിന്തുണച്ചിട്ടുമുണ്ട്.

അമേരിക്കന്‍ പ്രസിഡന്റായിരിക്കെ, ഗാസയില്‍ ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രയേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ ഒബാമ പിന്തുണച്ചിരുന്നു. എന്നിരുന്നാലും, വ്യോമാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നത് കണ്ട് സംയമനം പാലിക്കാന്‍ അദ്ദേഹം ഇസ്രായേലിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രദേശമാണ് ഗാസ. ഏകദേശം 23 ലക്ഷം പേരാണ് ഇവിടെ താമസിക്കുന്നത്. 2007 മുതല്‍ ഇറാന്‍ പിന്തുണയുള്ള ഹമാസും ശക്തമാണ്. എന്നാല്‍ ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേല്‍ ഗാസ മുനമ്പില്‍ ഉപരോധം ഏര്‍പ്പെടുത്തി.

ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് ഇസ്രയേലും പലസ്തീനും തമ്മില്‍ സമാധാന ഉടമ്പടി ഉണ്ടാക്കാന്‍ യുഎസ് ഭരണകൂടം ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ശ്രമം വിജയിച്ചില്ല. അതേ സമയം, 2021 ല്‍ പ്രസിഡന്റായതിന് ശേഷം ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ഈ സംഭാഷണം പുനരാരംഭിക്കാന്‍ ജോ ബൈഡന്‍ ശ്രമിച്ചിട്ടില്ല. ഇരുപക്ഷവും അചഞ്ചലമായ നിലപാട് തുടരുകയാണെന്ന് ബൈഡന്‍ ഭരണകൂടം അവകാശപ്പെടുന്നു.

ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ ഒബാമയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ പിരിമുറുക്കമുണ്ടായിരുന്നു. ഒബാമ ഭരണകൂടം ഇറാനുമായി ഒരു ആണവ കരാര്‍ ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു ഇത്. അന്നത്തെ വൈസ് പ്രസിഡന്റായ ബൈഡന്‍ പലപ്പോഴും ഇരുവര്‍ക്കും ഇടയില്‍ മധ്യസ്ഥനായി പ്രവര്‍ത്തിച്ചിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com