ടോറോന്റോ: പരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച ഓഫ് ടോറോന്റോയില്‍ കൊടിയേറി. ഒക്ടോബര്‍ 29-ാം തിയ്യതി വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം റവ. ഫാ. തോമസ് പി ജോണ്‍ കൊടി ഉയര്‍ത്തി ഈ വര്‍ഷത്തെ പെരുന്നാളിന് തുടക്കം കുറിച്ചു.
നവംബര്‍ നാലാം തിയ്യതി ശനിയാഴ്ച വൈകുന്നേരം ആറരയ്ക്ക് സന്ധ്യ നമസ്കാരവും 7:15ന് ഗാന ശുശ്രുഷയും ഏഴര്യ്ക്ക ജോസഫ് വി കുര്യന് (വിനീത്) അച്ചന്റെ വചന ശുശ്രുഷയും എട്ടു മണിക്ക് ഭക്തിനിര്‍ഭരമായ പ്രദിക്ഷണവും തുടര്‍ന്ന് നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.
നവംബര്‍ അഞ്ചാം തിയ്യതി ഞായറാഴ്ച തോമസ് പി ജോണ്‍ അച്ചന്റെ കാര്‍മ്മികത്വത്തില്‍ രാവിലെ എട്ടരയ്ക്ക് പ്രഭാത നമസ്കാരവും ഒന്‍പതരയ്ക്ക് വിശുദ്ധ കുര്‍ബാനയും പതിനൊന്നരയ്ക്ക് പരിശുദ്ധനോടുള്ള മധ്യസ്ഥ പ്രാര്‍ഥനയും തുടര്‍ന്ന് ആശിര്‍വാദവും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും.
ഈ വര്‍ഷത്തെ പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി എന്ന് ഇടവക മാനേജിങ് കമ്മിറ്റിക്കു വേണ്ടി ട്രസ്റ്റി ബിജു മാത്യുവും സെക്രട്ടറി ജിജോ പീറ്ററും അറിയിച്ചു.