വാഷിംഗ്ടണ്‍ ഡിസി: യുക്രെയ്‌നോടൊപ്പം തങ്ങളുണ്ടെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. തങ്ങളുടെ പിന്തുണ അറിയിക്കാന്‍ ഓസ്റ്റിന്‍ കീവ് സന്ദര്‍ശിച്ചതായും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിക്ക് യു. എസ് കൂടെയുണ്ടെന്ന ഉറപ്പ് നല്‍കിയതായും പെന്റഗണ്‍ അറിയിച്ചു.
റഷ്യക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി യുക്രെയ്‌നിയന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും യുക്രെയ്‌നിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് അമേരിക്കയുടെ ശക്തമായ പിന്തുണ ഓര്‍മപ്പെടുത്താനുമാണ് ഓസ്റ്റിന്‍ യുക്രെയ്ന്‍ സന്ദര്‍ശിച്ചതെന്ന് പെന്റഗണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
റഷ്യന്‍ ആക്രമണത്തില്‍ സ്വയം പ്രതിരോധിക്കാന്‍ യുക്രെയ്നിന് ആവശ്യമായ സുരക്ഷാ സഹായം നല്‍കാനുള്ള യു എസിന്റെ പ്രതിബദ്ധത ഓസ്റ്റിന്‍ സെലന്‍സ്‌കിയെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം റഷ്യ ആക്രമണം ആരംഭിച്ചതിന് ശേഷം ഓസ്റ്റിന്റെ യുക്രെയ്‌നിലേക്കുള്ള രണ്ടാമത്തെ യാത്രയാണിത്.
സെലന്‍സ്‌കിയുടെ നേതൃത്വത്തില്‍ യുക്രെയ്ന്‍ തങ്ങളുടെ പരമാധികാരം സംരക്ഷിക്കുകയും ധീരമായി പോരാടുകയും ചെയ്തുവെന്ന് ഓസ്റ്റിന്‍ പറഞ്ഞു.
സെലെന്‍സ്‌കി യുക്രേനിയന്‍ ജനതയെ ആദ്യം മുതല്‍ തന്നെ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലേക്ക് നയിച്ചതായും അതില്‍ ധീരതയും ചാതുര്യവുമുണ്ടെന്നും യുക്രെയ്ന്‍ ജനതയുടെ ധൈര്യം ലോകം കണ്ടുവെന്നും ഓസ്റ്റിന്‍ പറഞ്ഞു.
യുദ്ധത്തിന്റെ തുടക്കം മുതല്‍ യു എസ് യുക്രെയ്നിന് പതിനായിരക്കണക്കിന് ഡോളര്‍ സുരക്ഷാ സഹായമായി നല്‍കുകയും എത്ര കാലം നീണ്ടുനിന്നാലും കീവിനെ പിന്തുണയ്ക്കുമെന്ന് ആവര്‍ത്തിച്ച് പറയുകയും ചെയ്തു. എങ്കിലും, കടുത്ത റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ ഈ സഹായത്തെ എതിര്‍ത്തു.
കീവിനുള്ള ഏറ്റവും വലിയ സൈനിക സഹായ ദാതാവാണ് യു എസ്. യുദ്ധത്തിന്റെ രണ്ടാം ശീതകാലത്തിന് തയ്യാറെടുക്കുന്ന യുക്രെയ്നിന് അമേരിക്കന്‍ സഹായം വെട്ടിക്കുറയ്ക്കുന്നത് വലിയ പ്രഹരമായിരിക്കും.
വാഷിംഗ്ടണിന്റെ പിന്തുണയില്ലെങ്കില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വിജയിക്കുമെന്നാണ് യു എസ് പ്രതിരോധ മേധാവി ഓസ്റ്റിനും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും നിയമനിര്‍മ്മാതാക്കളോട് പറഞ്ഞത്. അതുകൊണ്ടുതന്നെ യുക്രെയ്‌ന് പിന്തുണ നല്‍കണമെന്നും അ്‌ദ്ദേഹം അഭ്യര്‍ഥിച്ചു.
യുക്രെയ്‌ന് പുറമേ ഹമാസിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന് ഇസ്രയേലിനും സഹായം നല്‍കുമെന്ന് അമേരിക്ക വിശദമാക്കി.