Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsദേവന്‍ ജെ. പരേഖിനെ, യുഎസ് ഐഡിഎഫ്‌സി ഡയറക്ടര്‍ ബോര്‍ഡിലേക്ക് ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്തു

ദേവന്‍ ജെ. പരേഖിനെ, യുഎസ് ഐഡിഎഫ്‌സി ഡയറക്ടര്‍ ബോര്‍ഡിലേക്ക് ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്തു

വാഷിങ്ടന്‍, ഡിസി : ആഗോള വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റായ ദേവന്‍ ജെ. പരേഖിനെ, യുഎസ് ഇന്റര്‍നാഷനല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് പ്രസിഡന്റ് ജോ ബൈഡന്‍, രണ്ടാം തവണയും പുനര്‍നാമകരണം ചെയ്തു. നോമിനേഷന്‍ നവംബര്‍ 30ന് സെനറ്റിലേക്ക് അയച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായുള്ള വളര്‍ച്ചാ ഇക്വിറ്റി നിക്ഷേപ ഫണ്ടായ ഇന്‍സൈറ്റ് പാര്‍ട്ണേഴ്സിന്റെ മാനേജിങ് ഡയറക്ടറാണ് പരേഖ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് അദ്ദേഹത്തെ മൂന്ന് വര്‍ഷത്തേക്ക് നിയമിച്ചത്. അദ്ദേഹം മുമ്പ് ഓവര്‍സീസ് പ്രൈവറ്റ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്റെ ബോര്‍ഡ്, യുഎസ് എക്സ്പോര്‍ട്ട്-ഇപോര്‍ട്ട് ബാങ്കിന്റെ ഉപദേശക ബോര്‍ഡ്, ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ സാങ്കേതിക ഉപദേശക സമിതി എന്നിവയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്‍സൈറ്റില്‍ ചേരുന്നതിന് മുമ്പ്, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള മര്‍ച്ചന്റ് ബാങ്കിങ് സ്ഥാപനമായ ബെറെന്‍സണ്‍ മിനല്ല ആന്‍ഡ് കമ്പനിയില്‍ പ്രിന്‍സിപ്പലായിരുന്നു പരേഖ്,  അവിടെ അദ്ദേഹം എം ആന്‍ഡ് എ കമ്മിറ്റിയില്‍ സേവനമനുഷ്ഠിച്ചു. എം ആന്‍ഡ് എയിലും മറ്റ് നിക്ഷേപ പ്രവര്‍ത്തനങ്ങളിലും ബ്ലാക്ക്സ്റ്റോണിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments