ഹൂസ്റ്റണ്‍: ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ രാജു സക്കറിയയെ അനുസ്മരിച്ച് ഫൊക്കാനാ. സംഘടനയുടെ വളര്‍ച്ചയിലും പ്രതിസന്ധിഘട്ടങ്ങളിലും നിര്‍ണായകമായ പങ്കുവഹിച്ച സാന്നിധ്യമാണ് രാജു സക്കറിയയെന്ന് അനുസ്മരണക്കുറിപ്പില്‍ പറഞ്ഞു. വ്യക്തിബന്ധങ്ങള്‍ സംരക്ഷിക്കുന്നതിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നതിലും രാജു സക്കറിയ മറ്റുള്ളവര്‍ക്ക് പ്രചോദനമായിരുന്നു.
പ്രസിഡന്റ് രാജന്‍ പടവത്തില്‍, സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ട്രഷറര്‍ ഏബ്രഹാം കളത്തില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോക്ടര്‍ സുജ ജോസ്, വൈസ് പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ വിനോദ് കെ ആര്‍ കെ., സെക്രട്ടറി ബാബി ജേക്കബ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജോസഫ് കുര്യാപുറം, വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഷീല ചേറു, ബാല കെ ആര്‍ കെ. (അസോസിയേറ്റ് ജോയിന്റ് സെക്രട്ടറി.,) ജോയിന്റ് ട്രഷറര്‍ ജൂലി ജേക്കബ്, അസോസിയേറ്റ് വൈസ് പ്രസിഡന്റ് ലൂക്കോസ് മാളികയില്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
രാജു സക്കറിയയുടെ വേര്‍പാടിലുള്ള ദു:ഖത്തില്‍ കുടുംബാങ്ങള്‍ക്കൊപ്പം പങ്കുചേരുന്നതായും ഈ വിഷമഘട്ടം തരണം ചെയ്യാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും രാജന്‍ പടവത്തില്‍ അറിയിച്ചു. രാജു സക്കറിയ ഞങ്ങളുടെ ഒരു വലിയ നേട്ടമായിരുന്നു എന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും വര്‍ഗീസ് പാലമലയില്‍ പറഞ്ഞു.
കരുത്തുറ്റ നേതാവിന്റെ നഷ്ടം നികത്തുവാന്‍ കഴിയാത്തതാണെന്ന് ട്രഷറര്‍ എബ്രഹാം കളത്തിലും കരുത്തനായ ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ വിനോദ് കെ ആര്‍ കെയും, പ്രിയപ്പെട്ട കൂട്ടുകാരന്റെ വേര്‍പാട് വലിയ നഷ്ടമാണെന്ന് അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജോസഫ് കുരിയപ്പുറവും, അദ്ദേഹത്തിന്റെ ഓര്‍മകള്‍ എല്ലാകാലത്തും മാതൃകയാണെന്ന് ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍ ഷൈജു എബ്രഹാം, ഷാജി സാമുവേല്‍ എന്നിവരംു സാമൂഹിക സേവനകാര്യങ്ങളില്‍ രാജു സക്കറിയ നടത്തി വന്ന പ്രവര്‍ത്തനങ്ങള്‍ ആരെയും അതിശയിപ്പിക്കുമെന്ന് വുമണ്‍സ് ചെയര്‍പേഴ്‌സണ്‍ ഷീല ചേറു എന്നിവര്‍ പറഞ്ഞു.
അനുശോചന യോഗത്തില്‍ കുടുംബാഗങ്ങളായ ലിസി സക്കറിയ (ഭാര്യ), മകള്‍ റിലു അനു സക്കറിയ, മരുമകന്‍ വിനോദ് ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.