ഹൂസ്റ്റൺ : മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് ‘മന്ത്ര’യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗ്ളോബൽ ഹിന്ദു കൺവൻഷൻ “സുദർശനം” 2023 ജൂലൈ ഒന്നു മുതൽ നാല് വരെ ഹൂസ്റ്റണിലുള്ള സൊണസ്റ്റാ ഹോട്ടലിൽ നടക്കും. ഗ്ളോബൽ കൺവെൻഷനിൽ മുഖ്യാതിഥിയായി ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ പങ്കെടുക്കും.
അമേരിക്കയിലെ മുഴുവൻ മലയാളി ഹിന്ദുക്കളുടെയും ആത്മീയവും സാംസ്കാരികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് മന്ത്ര. ലാഭേച്ഛയില്ലാതെ, രാഷ്ട്രീയ പക്ഷപാതിത്വമില്ലാതെ പ്രവർത്തിക്കുന്ന ‘മന്ത്ര’, അമേരിക്കയിലെ മുഴുവൻ ഹിന്ദുക്കൾക്കും ഒന്നിക്കാനും, ഹിന്ദുവിനായി ശബ്ദിക്കാനും ഹിന്ദുവിന്റെ അവകാശങ്ങൾക്കായി ശബ്ദമുയർത്താനുമുള്ള പൊതുവേദിയാണ്.
ഗ്ളോബൽ കൺവെൻഷനിൽ ഗുരു പൂർണ്ണിമയുടെ ഭാഗമായി ഗുരു പൂജയും വിദ്യാഭ്യാസ ബിസിനസ് സെമിനാറുകളും ആദ്ധ്യാത്മിക ഉണർവ് ലഭിക്കുന്ന യജ്ഞങ്ങളും കലാപരിപാടികളുമാണ് ഒരുക്കിയിരിക്കുന്നത് എന്ന് പ്രസിഡന്റ് ഹരി ശിവരാമൻ ,പ്രസിഡന്റ് എലെക്ട് ജയ് ചന്ദ്രൻ ,സെക്രട്ടറി അജിത് നായർ ,കൺവെൻഷൻ ചെയർ കൃഷ്ണൻ ഗിരിജ എന്നിവർ പത്ര കുറിപ്പിൽ അറിയിച്ചു
വിശ്വ ഹിന്ദു സമ്മേളനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ലക്ഷ്യമിട്ടതിന്റെ പകുതിയിൽ ഏറെ പൂർത്തിയായി കഴിഞ്ഞു മന്ത്രയുടെ വെബ്‌സൈറ്റായ www.mantrah.org ൽ ലോഗിൻ ചെയ്ത് പങ്കാളിത്തം ഉറപ്പാക്കാം . മന്ത്രയുടെ ഇ മെയിൽ വിലാസം: [email protected].