Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം മാര്‍ച്ച് 11ന്

ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം മാര്‍ച്ച് 11ന്

ന്യൂയോർക്ക്: ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ചു ഫൊക്കാന നടത്തുന്ന വിമെൻസ്‌ഡേ സെലിബ്രേഷൻസ് 2023 മാര്‍ച്ച് 11 ശനിയാഴ്ച രാവിലെ EST 9 മണിക്ക് സൂം മീറ്റിലൂടെ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 7 .30നാണ് പരിപാടി.

ഏറ്റവും മികച്ച കളക്ടർക്കുള്ള അവാർഡ് നേടിയ പത്തനംതിട്ട ജില്ല കളക്ടർ ഡോ.ദിവ്യാ എസ് അയ്യർ ചീഫ് ഗസ്റ്റ് ആയും അമേരിക്കയിലെ മലയാളീസമൂഹത്തിൽ ശക്തമായ സ്ത്രീസാന്നിധ്യവുമായ ആയ ജഡ്ജ് ജൂലി മാത്യു കീ നോട്ട് സ്‌പീക്കർ ആയും പങ്കെടുക്കും.

ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്ക് നൽകപ്പെടുന്ന ‘എക്സലൻസ് ഇൻ ഗുഡ് ഗവർണൻസ്’ പുരസ്കാരം ലഭിച്ച ഡോ. ദിവ്യ എസ് അയ്യർ. ‘ഈ കൊല്ലം ഭാരതത്തിലെ 29 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 404 ജില്ലാ കളക്ടർമാരുടെ വ്യത്യസ്ത മേഖലകളിലുള്ള സംഭാവനകൾ പരിഗണിച്ചു കൊണ്ട് സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ്‌ ആയിരുന്ന ജസ്.ആർ.എം.ലോധയുടെ അദ്ധ്യക്ഷയിലെ വിദഗ്‌ദ്ധ ജൂറി ആണ് നിശ്ചിത മാനദണ്ഡങ്ങളനുസരിച്ചു മികച്ച ജില്ലാ കളക്ടർ ആയി തെരഞ്ഞെടുത്ത്. കേരളത്തിലെ ജനകിയ കളക്ടർ കൂടിയാണ് അവർ.

ടെക്‌സസിലെ ഏറ്റവും വലിയ കൗണ്ടികളിൽ ഒന്നായ ഫോർട്ബെൻഡ് കൗണ്ടി മൂന്നാം നമ്പർ കോർട്ട് ജഡ്ജിയായി രണ്ടാമതും തെരഞ്ഞടുക്കപ്പെട്ട ജൂലി മാത്യു അമേരിക്കയിലെ രണ്ടാം ജെനറേഷനിൽ പെട്ട മലയാളിയാണ്. 15വർഷമായി അഭിഭാഷക രംഗത്തുള്ള ജഡ്‌ജി, അമേരിക്കയിൽ മലയാളികൾക്കിടയിൽ എടുത്തു കാണിക്കാൻ പറ്റുന്ന വ്യക്തിത്വമാണ്.

ഫൊക്കാനാ വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോർജിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ജനറല്‍ സെക്രട്ടറി ഡോ. കല ഷഹി, ട്രഷറര്‍ ബിജു ജോൺ , എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഷാജി വർഗീസ് , ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ , വിമൻസ് ഫോറം ഇന്റർനാഷണൽ കോർഡിനേറ്റർ സിമി ജോൺ റോസ്ബെൽ , ഫൊക്കാനാ വിമൻസ് ഫോറം ഭാരവാഹികൾ ആയ ഫാൻസിമോൾ പള്ളത്തുമഠം ,റ്റീന കുര്യൻ, ബിലു കുര്യൻ എന്നിവർ ആശംസകൾ നേരും

റീജിണൽ ഭാരവാഹികൾ ആയ ഡോ. ഷീല വർഗീസ്, ഡോ .സൂസൻ ചാക്കോ, ഉഷ ചാക്കോ , ഷീന സജിമോൻ, അഞ്ചു ജിതിൻ ,സാറാ അനിൽ,റീനു ചെറിയാൻ, മേരിക്കുട്ടി മൈക്കിൽ ,ഷീബ അലൗസിസ് ,മില്ലി ഫിലിപ്പ് , ദീപ വിഷ്ണു, അമിതാ പ്രവീൺ, ഫെമിൻ ചാൾസ് , പദ്‌മപ്രിയ പാലോട്ട് , രുഗ്‌മിണി ശ്രീജിത്ത് , ജെസ്‌ലി ജോസ് എന്നിവർ ഈ മീറ്റിങ്ങിനു നേതൃത്വം നൽകും. .

പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റി മെമ്പർമാർ ഉൾപ്പെടെ നൂറു കണക്കിന്‌ വനിതകളാണ് മാർച്ച് 11 നു നടക്കുന്ന വനിത ദിനാഘോഷപരിപാടിയിൽ പങ്കെടുക്കും. ഏവരും ഈ വിമെൻസ്‌ഡേ സെലിബ്രേഷൻസിൽ പങ്കെടുത്തു ഈ പരിപാടി വിജയമാക്കണമെന്ന് വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോർജും കമ്മിറ്റിയും അഭ്യർഥിച്ചു.

Zoom ID :8648798150
passcode: 2025

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments