Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഗർഭഛിദ്ര ഗുളികകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യോമിംഗ് ഗവർണർ ഒപ്പുവെച്ചു

ഗർഭഛിദ്ര ഗുളികകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യോമിംഗ് ഗവർണർ ഒപ്പുവെച്ചു

വ്യോമിംഗ്: കഴിഞ്ഞ വേനൽക്കാലത്ത് യു.എസ് സുപ്രീം കോടതി റോയ് വേർഡ് വെയ്ഡ് അസാധുവാക്കിയതിന് ശേഷം ഗർഭഛിദ്ര  ഗുളികകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ  വ്യോമിംഗ് ഗവർണർ മാർക്ക് ഗോർഡൻ ഒപ്പുവെച്ചു.ഗർഭച്ഛിദ്ര ഗുളികകൾ പൂർണമായും നിരോധിച്ചുകൊണ്ടുള്ള നിയമത്തിൽ ഒപ്പുവെക്കുന്ന  രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി വ്യോമിംഗ്.റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ഗോർഡൻ വെള്ളിയാഴ്ച രാത്രിയാണ്  ബില്ലിൽ ഒപ്പുവെച്ചത്.

എല്ലാത്തരം ഗർഭഛിദ്രങ്ങൾക്കും നിരോധനമുള്ള 13 സംസ്ഥാനങ്ങളിൽ നിലവിലുള്ളപ്പോൾ  15 സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ ഗർഭച്ഛിദ്ര ഗുളികകൾക്ക് പരിമിതമായ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്  ഗട്ട്‌മാക്കർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായത്തിൽ, ഇതുവരെ, ഒരു സംസ്ഥാനവും അത്തരം ഗുളികകൾ പൂർണമായും നിരോധിക്കുന്ന നിയമം പാസാക്കിയിട്ടില്ല.

കാസ്‌പറിൽ ഗർഭച്ഛിദ്രവും വനിതാ ആരോഗ്യ ക്ലിനിക്കും തുറക്കാൻ ആഗ്രഹിക്കുന്ന ഒരു സംഘം അതിന്റെ നിയമപരമായ സാധ്യതകൾ വിലയിരുത്തുകയാണ്.ഗർഭഛിദ്രം ഉൾപ്പെടെയുള്ള അടിസ്ഥാന ആരോഗ്യ സംരക്ഷണ അവകാശം പുതിയ നിയമം ഇല്ലാതാക്കുമെന്നതിൽ ഞങ്ങൾ നിരാശരും രോഷാകുലരുമാണ്,” വെൽസ്പ്രിംഗ് ഹെൽത്ത് ആക്‌സസ് പ്രസിഡന്റ് ജൂലി ബർഖാർട്ട് ശനിയാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം  ഫയർബോംബിംഗ്  നടത്തി അബോർഷൻ ക്ലിനിക്ക്  തുറക്കുന്നതിൽ നിന്നു തടഞ്ഞ ക്ലിനിക്ക്  ഏപ്രിലിൽ തുറക്കാൻ താൽക്കാലികമായി ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് സംഘാടകർ പറയുന്നു.വ്യോമിംഗ് അബോർഷൻ നിരോധനം തടയാൻ  ലാഭേച്ഛയില്ലാത്ത പ്രവർത്തിച്ചിരുന്ന രണ്ട് സ്ഥാപനങ്ങളിൽ ഒന്നിന്  തീപിടുത്തം ഉണ്ടായിരുന്നുവെങ്കിലും  ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.നിലവിൽ വ്യോമിംഗിൽ  ഗർഭച്ഛിദ്രത്തിനു അനുമതിയുള്ളതു  ജാക്‌സണിലെ ഒരു ഫിസിഷ്യനു മാത്രമാണ്.

ഏകദേശം അഞ്ച് പതിറ്റാണ്ടുകളായി ഗർഭച്ഛിദ്രത്തിനുള്ള അവകാശം സംരക്ഷിച്ച വിധി റോയ് വി വേഡ് സുപ്രീം കോടതി അസാധുവാക്കുന്നതിന് മുമ്പുതന്നെ യുഎസിൽ ഗർഭച്ഛിദ്രം നടത്തുന്നതിനു  മൈഫെപ്രിസ്റ്റോണും മറ്റൊരു മരുന്നും ചേർന്ന രണ്ട് ഗുളികകളുടെ സംയോജനമാണ് യു.എസിൽ സാധാരണയായി ഉപയോഗിച്ചിരുന്നത്

ഗർഭച്ഛിദ്ര ഗുളികകൾക്കുള്ള വ്യോമിംഗിന്റെ നിരോധനം ജൂലൈയിൽ പ്രാബല്യത്തിൽ വരും, എന്നാൽ ഇതിനു കാലതാമസം വരുത്താൻ സാധ്യതയുള്ള ഏതെങ്കിലും നിയമനടപടികൾ ഉണ്ടാകാൻ സാധ്യത തള്ളിക്കളയാനാവില്ല .നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ നിർദ്ദേശിക്കുകയോ വിതരണം ചെയ്യുകയോ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് ആറുമാസം വരെ തടവും $9,000 പിഴയും ലഭിക്കാവുന്ന കുറ്റമായി മാറും .

റിപ്പോർട്ട്- പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments