ഒട്ടാവ: കാനഡയിൽ നിന്ന് യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് എട്ടുപേർക്ക് ദാരുണാന്ത്യം. യുഎസ്-കാനഡ അതിർത്തിയിലെ സെന്റ് ലോറൻസ് നദിമുറിച്ച് കിടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇതിൽ ഇന്ത്യയിൽ നിന്നും റൊമാനിയയിൽ നിന്നുമുള്ള കുംടുംബങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
സി സ്നൈഹ്നെയിലെ ചതുപ്പിൽ നിന്ന് ആറു മൃതദേഹങ്ങൾ കണ്ടൈത്തുകയായിരുന്നു. തുടർന്ന് പോലീസ് ഹെലികോപ്റ്ററിൽ നടത്തിയ തിരച്ചിലിൽ രണ്ട് മൃതദേഹങ്ങളും കണ്ടെത്തി. കുട്ടികളും മുതിർന്നവരും മരിച്ചവരിൽ ഉൾപ്പെട്ടുണ്ടെന്ന് അക്വെസാസ്നെ മൊഹാക്ക് പോലീസ് സർവീസ് മേധാവി ഷോൺ ഡുലുഡെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. വേദനാജനകമായ നിമിഷമാണെന്നും സംഭവത്തെ പറ്റി അേന്വഷിക്കുമെന്ന് പറഞ്ഞു. സമാനരീതിയിലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.