കിഴക്കന്‍ അമേരിക്കയില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഗുരുതരമായി പരുക്കേറ്റ് നിരവധി പേര്‍ ചികില്‍സയില്‍ കഴിയുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ദുരിതബാധിത മേഖലയില്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അലബാമ, അര്‍കെന്‍സ, ഇലിനോയ്, ഇന്ത്യാന,മിസിസിപ്പി, ടെന്നീസ്സീ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് വന്‍ നാശനഷ്ടം വിതച്ചത്. പലയിടത്തും മരങ്ങളും വൈദ്യുതി ലൈനുകളും കടപുഴകിവീണു. വീടുകള്‍ തകര്‍ന്നു. കെട്ടിടങ്ങളുടെ മേല്‍ക്കൂര തകര്‍ന്നുവീണ് നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായി. ഇല്യാനയില്‍ കെട്ടിടത്തിന്‍റെ മേല്‍ക്കൂര വീണ് 4 പേരാണ് കൊല്ലപ്പെട്ടത്. 40 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയുമുയര്‍ന്നേല്‍ക്കാനാണ് സാധ്യത. ചുഴലിക്കാറ്റു വീശി രണ്ടുദിവസത്തിനുശേഷവും ദുരിതബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മിസിസിപ്പിയിലെ റോളിങ് ഫോര്‍ക്കിലെ 30 ശതമാനം അളുകളും അഭയകേന്ദ്രങ്ങളില്‍ കഴിയുകയാണ്. നൂറ് കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നല്‍കി. ദുരിതബാധിത മേഖലയില്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച മിസിസിപ്പിയില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ 26പേര്‍ കൊല്ലപ്പെട്ടിരുന്നു.