Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഭിന്നശേഷിക്കാരനായ സുരേഷ് ബാബുവിനും ഭാര്യ ശാന്തയ്ക്കും ഫൊക്കാനയുടെ കാരുണ്യം

ഭിന്നശേഷിക്കാരനായ സുരേഷ് ബാബുവിനും ഭാര്യ ശാന്തയ്ക്കും ഫൊക്കാനയുടെ കാരുണ്യം

ന്യൂയോർക്ക്/തിരുവനന്തപുരം:  ഭിന്നശേഷിക്കാരനായ സുരേഷ് ബാബുവിനും ഭാര്യ  ശാന്തയ്ക്കും സ്വപ്ന  സാക്ഷാൽക്കാരത്തിന്റെ ദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇവർക്ക്  ഫൊക്കാന നടപ്പിലാക്കുന്ന ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ചു നൽകി.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വീടിന്റെ പണി തീർത്തത്. താക്കോൽ ദാനത്തിനെത്തിയ ഡോ . ബാബു സ്റ്റീഫനെയും സെക്രട്ടറി കല ഷഹിയെയും കടകംപള്ളി  സുരേന്ദ്രൻ  എംഎൽഎ സ്വീകരിച്ചു. സമയ ബന്ധിതമായി മികച്ച നിലയിൽ വീട് നിർമാണം പൂർത്തിയാക്കിയതിൽ കടകംപള്ളി  സുരേന്ദ്രൻ ഫൊക്കാനയെ അഭിനന്ദിച്ചു.  കഴക്കൂട്ടം മണ്ഡലത്തിൽ ഇനിയും വീടുകൾ നിർമിച്ചു നൽകാനുള്ള സന്നദ്ധത ഫൊക്കാന  അറിയിച്ചതായും  അദ്ദേഹം  പറഞ്ഞു. 

അമേരിക്കൻ മലയാളികളുടെ സാംസ്‌കാരിക സംഘടനയാണ് ഫൊക്കാന. സാംസ്കാരിക സംഘടന എന്നതിലുപരി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രത്യേക ശ്രദ്ധ നൽകുന്ന സംഘടനയാണ്. ഫൊക്കാന എല്ലാ  സംഘടനകള്‍ക്കും മാതൃകയാണെന്നും കടകംപള്ളി  സുരേന്ദ്രൻ  അഭിപ്രായപ്പെട്ടു.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments