Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിൽവർ സ്പ്രിംഗ് സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ

സിൽവർ സ്പ്രിംഗ് സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ

സിൽവർ സ്പ്രിംഗ് (മേരിലൻഡ്) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ കിക്ക്-ഓഫ് യോഗം ഏപ്രിൽ 16ന് മേരിലൻഡിലെ സിൽവർ സ്പ്രിംഗ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക വേദിയായി. ഏപ്രിൽ 16നു ഫാമിലി & യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു.

ബിജോ തോമസ് (ഭദ്രാസന കൗൺസിൽ അംഗം), സജി എം. പോത്തൻ (ഫിനാൻസ് മാനേജർ), സാറാ പോത്തൻ (ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗം) എന്നിവരായിരുന്നു സംഘാംഗങ്ങൾ. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസിന് ഒരു കിക്ക് ഓഫ് മീറ്റിംങ്ങും ഉണ്ടായിരുന്നു.

ഇടവക വികാരി ഫാ. ലാബി  ജോർജ് പനക്കാമറ്റം കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്യുകയും ഫാമിലി & യൂത്ത് കോൺഫറൻസിനെ കുറിച്ച്  ആമുഖം നൽകുകയും ചെയ്തു. കോൺഫറൻസിന്റെ മുഖ്യചിന്താവിഷയം, പ്രഭാഷകർ, തീയതി, വേദി എന്നിവയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ സജി എം. പോത്തൻ നൽകി. ബിജോ തോമസ് റജിസ്ട്രേഷൻ പ്രക്രിയ, സുവനീർ, സ്പോൺസർഷിപ്പ് എന്നിവ വിശദീകരിച്ചു.

തനിക്കു  നാലു മാസം മാത്രം പ്രായം ഉള്ളപ്പോൾ മുതൽ പങ്കെടുക്കുന്ന ഫാമിലി കോൺഫറൻസുകളിൽ അനുഭവിച്ചിട്ടുള്ള ആത്മീയ പോഷണവും സാഹോദര്യവും അവിസ്മരണീയമാണെന്ന്‌ യുവാക്കളെ പ്രതിനിധീകരിച്ച് സാറാ പോത്തൻ അനുസ്മരിച്ചു. വിവിധ ചർച്ച് ക്യാംപുകളിൽ പങ്കെടുത്ത് ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ താമസിച്ചതിന്റെ അനുഭവവും സാറാ പങ്കുവെച്ചു.

ഇടവകയെ പ്രതിനിധീകരിച്ച്, വികാരി സുവനീറിൽ അഭിനന്ദനങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്പോൺസർഷിപ്പ് ചെക്ക് കോൺഫറൻസ് ടീമിന് കൈമാറി. രാജൻ പറമ്പിൽ ഗ്രാൻഡ് സ്പോൺസർ എന്ന നിലയിൽ പിന്തുണ വാഗ്ദാനം ചെയ്തു. കോൺഫറൻസിന് റജിസ്റ്റർ ചെയ്തും സുവ നീറിൽ പരസ്യങ്ങളും ആശംസകളും സ്പോൺസർ ചെയ്തും നിരവധി അംഗങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തു. ബിനി വർഗീസ്, ജിബി അലക്‌സ്, തോമസ് ജോർജ്, ഡോ. സാബു പോൾ, സിജു വർഗീസ്, ഡേവിസ് & ഷാരോൺ മാത്യു, ഡെന്നി മാത്യു എന്നിവരാണ് പിന്തുണ അറിയിച്ചത്.

2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ  ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിലാണ് സമ്മേളനം നടക്കുന്നത്. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. 

കൂടുതൽ വിവരങ്ങൾക്ക്: ഫാ. സണ്ണി ജോസഫ്–കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583), ചെറിയാൻ പെരുമാൾ–കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments