Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആഘോഷമായി ശശിധരൻ നായരുടെ എൺപതാം ജന്മദിനവും വിവാഹ സുവർണ ജൂബിലിയും

ആഘോഷമായി ശശിധരൻ നായരുടെ എൺപതാം ജന്മദിനവും വിവാഹ സുവർണ ജൂബിലിയും

ഹൂസ്റ്റൺ: അമേരിക്കയിലെ മലയാളികൾക്കിടയിൽ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ശശിധരൻ നായരുടെ എൺപതാം ജന്മദിനവും ശശിധരൻ നായർ പൊന്നമ്മ നായർ ദമ്പതികളുടെ 50 മത് വിവാഹ വാർഷികവും വൈവിദ്ധ്യമാർന്ന പരിപാടികൾ ഒരുക്കി നടത്തി.


ഹൂസ്റ്റണിലെ ജിഎസ്എച്ച് ഇവന്റ് സെന്ററിൽ ജന്മദിനവും വിവാഹ സുവർണ ജൂബിലിയും വർണ്ണപ്പകിട്ടാക്കാൻ നിരവധി സുഹൃത്തുക്കളും പൗരപ്രമുഖരുമാണ് എത്തിച്ചേർന്നത്.
തുടർച്ചയായ ആറുമണിക്കൂർ കണ്ണഞ്ചിപ്പിക്കുന്ന പരിപാടികൾ, വിഭവ സമൃദ്ധമായ ഡിന്നർ, പൗര പ്രമുഖരുടെ ആശംസ പ്രവാഹം, പൊന്നാട ചാർത്തൽ, മെമന്റൊകൾ തുടങ്ങി ആഘോഷ രാവിനെ മികവുറ്റതാക്കാൻ വൻ പരിപാടികളാണ് ഒരുക്കിയത്.


എവെന്റ്‌റ് സെന്റർ ാേമൈതാനത്തെ രാജവീഥിയാക്കി മാറ്റി, രാജ പ്രമുഖനെ പോലെ കുതിരവണ്ടിയിൽ (അശ്വരഥത്തിൽ) എത്തിച്ചേർന്ന ശശിധരൻ നായർ. പിന്നെയെല്ലാം സുഹൃത്താകൾ ഏറ്റെടുത്തു. ചെണ്ടമേളത്തിന്റെ താള കൊഴുപ്പോടു കൂടി നിരവധി പെണ്കുട്ടികൾ അണിനിരന്ന നൃത്തങ്ങളുടെ അകമ്പടിയോടെ, ആർപ്പുവിളി കളോടെ വേദിയിലേക്ക് ആനയിച്ചു.തൊട്ടു പുറകെ പല്ലക്കിൽ എഴുന്നെള്ളിയ പൊന്നമ്മ നായർ.
പ്രഗത്ഭ ഗായകരെ അണിനിരത്തി സംഗീതനിശ, കലാപരിപാടികൾ, അമേരിക്കയിലെ പ്രമുഖ വ്യക്തികളുടെ ആശംസ പ്രസംഗങ്ങൾ തുടങ്ങിയവ ആഘോഷരാവിന് മികവ് നൽകി . എംസിമാരായ അനിൽ ജനാർദ്ദനനും ലക്ഷിമി പീറ്ററും തങ്ങളുടെ സ്വതസിദ്ധമായ വാഗ്‌ദ്ധോരണിയാൽ ആഘോഷ രാവിനെ കൊഴുപ്പിച്ചുകൊണ്ടിരുന്നു.


അമേരിക്കയിലെ സാമൂഹ്യ, സാംസ്‌കാരിക, സാമൂദായിക രംഗത്തെ നിറസാന്നിധ്യമാണ് സുഹൃത്തുക്കളുടെ ‘ശശിയണ്ണൻ’.1943 ഏപ്രിൽ 28 നു ജനിച്ച ശശിധരൻ നായർ എംഎസ് സി ബിരുദധാരിയാണ് (എംഎസ് യൂണിവേഴ്‌സിറ്റി ബറോഡ)1973 ഏപ്രിൽ 23 നായിരുന്നു വിവാഹം. 1977 ലാണ് അമേരിക്കയിൽ അദ്ദേഹം എത്തുന്നത്. 1979 ൽ നോർത്ത് ഷോർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന് തുടക്കമിട്ടു. എം ഡി ആൻഡേഴ്‌സൺ കാൻസർ സെന്ററിൽ മെഡിക്കൽ ടെക്‌നോളോജിസ്റ്റായാരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം.

തുടർന്ന് റീയൽറ്റർ മേഖലയിലേക്ക് കാലെടുത്തു വയ്ക്കുകയായിരുന്നു. ആ മേഖലയിലും വിജയക്കൊടി പാറിയ്ക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ബിസിനസ് രംഗത്ത് സുപ്രീം ഹെൽത്ത് കെയർ, ഫ്രണ്ട്‌ലി സ്റ്റാർ ഇൻവെസ്റ്റ്‌മെന്റ്, സുപ്രീം ഗ്രാനൈറ്റ്, അസ്പിനോ ഇന്റർനാഷണൽ എന്നീ സംരഭങ്ങളുടെ പ്രസിഡണ്ട് ആൻഡ് ആൻഡ് സിഇഓയായി പ്രവർത്തിച്ചു. ഇപ്പോൾ സാഗാ ഇന്റർനാഷണലിന്റെ പ്രസിഡന്റും സിഇഓ മായി ബിസിനസ് രംഗത്തു സജീവമായി ഉണ്ട്.


സഹധർമ്മിണി പൊന്നമ്മ നായർ (സുഹൃത്തുക്കളുടെ പൊന്നമ്മ ചേച്ചി) 1975 ൽ ലണ്ടനിൽ നിന്നും ഹൂസ്റ്റനടുത്ത് (പോർട്ട് ആർതർ) എത്തിച്ചേർന്നു. 1979 ൽ ഹൂസ്റ്റണിൽ അന്നുണ്ടായിരുന്ന സെന്റ് ജോസഫ് ഹോസ്പിറ്റലിൽ രജിസ്‌റ്റേർഡ് നഴ്‌സായി ജോലി ആരംഭിച്ചു. 1981 മുതൽ എംഡി ആൻഡേഴ്‌സൺ ഹോസ്പിറ്റലിലും ഹാരിസ് ഹെൽത്തിലുമായി ജോലി ചെയ്തു. തുടർന്നു ബിസിനസ് രംഗത്തു ഇദ്ദേഹത്തിന് എന്നും കരുത്തും പിന്തുണയും നൽകി പോരുന്നു.


അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളായ ‘ഫോമ’യുടെ സ്ഥാപക നേതാവും സ്ഥാപക പ്രസിഡണ്ടുമായ ശശിധരൻ നായർ ഫൊക്കാനയുടെ പ്രസിഡറുമായും പ്രവർത്തിച്ചു. രണ്ടു സംഘടനകളുടെയും പ്രസിഡന്റായി പ്രവർത്തിയ്ക്കുവാൻ അവസരം ലഭിച്ച ഏക വ്യക്തി കൂടിയാണ് ഇദ്ദേഹം. അടുത്തയിടെ ആരംഭിച്ച
‘മന്ത്ര’യുടെ സ്ഥാപകനും (മലയാളീ അസോസിയേഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക) കൂടിയാണ് ഇദ്ദേഹം. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) യ്ക്കും പ്രസിഡണ്ടായി നേതൃത്വം നൽകി.

ഹൂസ്റ്റണിലെ ആദ്യകാല മലയാളി സംഘടനയായ കേരള കൾച്ചറൽ അസോസിയേഷൻ (കെസിഎ) സ്ഥാപക നേതാവായ ഇദ്ദേഹം മലയാളി അസോസിയഷൻ ഓഫ് ഗ്രെ്ര്രയർ ഹൂസ്റ്റൺ (മാഗ്) മുൻ പ്രസിഡന്റും കൂടിയാണ്. മാഗിന്റെ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയാണ് ശശിധരൻ നായർ നൽകി വരുന്നത്.
കേരള ഹിന്ദു സൊസൈറ്റിയുടെയും ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെയും പ്രസിഡണ്ടായും ട്രസ്റ്റി ബോർഡ് ചെയർമാനായും സേവനമനുഷ്ഠിച്ചു.കേരളത്തിലും അമേരിക്കയിലും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി വരുന്നു.


കോഴഞ്ചേരി മേലുകര മനക്കൽ കുടുംബാംഗമായ ശശിയണ്ണൻ അമേരിക്കയിലെ കോഴഞ്ചേരി സ്വദേശികളുടെ കൂട്ടായ്യയായ ‘കോഴഞ്ചേരി സംഗമത്തിന്റെ’ സ്ഥാപക പ്രസിഡന്റാണ്. പൊന്നമ്മ ചേച്ചി കോഴഞ്ചേരി ഇലന്തൂർ കോലേലിൽ കുടുംബാംഗമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments