Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗസ്സ യുദ്ധം വ്യാപിക്കുന്നത് തടയാനുളള നീക്കവുമായി അമേരിക്ക; തുർക്കിയുടെ സഹായം തേടി ആൻറണി ബ്ലിങ്കൻ

ഗസ്സ യുദ്ധം വ്യാപിക്കുന്നത് തടയാനുളള നീക്കവുമായി അമേരിക്ക; തുർക്കിയുടെ സഹായം തേടി ആൻറണി ബ്ലിങ്കൻ

ഗസ്സ സിറ്റി: ഇസ്രായേൽ, ലബനാൻ അതിർത്തിയിൽ പ്രക്ഷുബ്​ധാവസ്​ഥ മാറ്റമില്ലാതെ തുടരുന്നതിനിടെ, യുദ്ധവ്യാപ്തി തടയാനുള്ള നീക്കങ്ങളുമായി അമേരിക്കയും യൂറോപ്യൻ യൂനിയനും. ഹിസ്​ബുല്ല പ്രതിനിധി സംഘവും യൂറോപ്യൻ യൂനിയൻ വിദേശ നയകാര്യ മേധാവി ജോസഫ്​ ബോറലുമായി ബൈറൂത്തിൽ ചർച്ച നടന്നു. പ്രതിസന്ധി പരിഹരിക്കാൻ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കൻ തുർക്കിയുടെ സഹായം തേടി.

തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായും വിദേശകാര്യ മന്ത്രി ഹകൻ ഫിദാനുമായും ആൻറണി ബ്ലിങ്കൻ ചർച്ച നടത്തി. ഗസ്സയിൽ നിന്ന്​ ഫലസ്​തീനികളെ പുറന്തള്ളില്ലെന്ന നിലപാടാണ്​ അമേരിക്കയുടെതെന്ന്​ ബ്ലിങ്കൻ പറഞ്ഞു. യുദ്ധവ്യാപ്​തി മേഖലയിലെ രാജ്യങ്ങളൊന്നും ആഗ്രഹിക്കുന്നില്ലെന്നും ഫലസ്​തീൻ പ്രശ്​നത്തിന്​ രാഷ്​ട്രീയ പരിഹാരമാണ്​ വേണ്ടതെന്നും ബ്ലിങ്കൻ പറഞ്ഞു. ജോർഡൻ, ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, ഇസ്രായേൽ, ഈജിപത്​, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലും ബ്ലിൻങ്കൻ സന്ദർശിക്കും. യുദ്ധാനന്തര ഗസ്സയാണ്പ്രധാന ചർച്ചാവിഷയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com