വാഷിങ്ടൺ: ഡിഗ്രി കോഴ്‌സുകൾക്ക് വമ്പൻ സ്‌കോഷർഷിപ്പ് പ്രഖ്യാപിച്ച് യു.എസ് സർവകലാശാല. യു.എസ് സംസ്ഥാനമായ സൗത്ത് ഡകോട്ടയിലെ പ്രമുഖ സർവകലാശാലകളിലൊന്നായ അഗസ്റ്റാന യൂനിവേഴ്‌സിറ്റിയാണ് യു.ജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രതിവർഷം 25,000 ഡോളർ(ഏകദേശം 20 ലക്ഷം രൂപ) വരെയാണ് സർവകലാശാല യു.ജി കോഴ്‌സുകൾക്ക് സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
യു.എസിലെ പഴക്കമേറിയ സ്വകാര്യ സർവകലാശാലകളിലൊന്നാണ് അഗസ്റ്റാന. അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് സർവകലാശാല സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. അക്കാദമികമായി മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക.
-സർവകലാശാല വെബ്‌സൈറ്റിൽ admission.augie.edu/apply/ എന്ന ലിങ്കിൽ കയറി പുതിയ അക്കൗണ്ട് ആരംഭിച്ച് അപേക്ഷിക്കാം.
-അപേക്ഷിക്കേണ്ട അവസാന തിയതി 2023 ഏപ്രിൽ 30.