ഹൂസ്റ്റൺ: ബെറിൽ കൊടുങ്കാറ്റ് ടെക്സസിന്റെ തെക്കുകിഴക്കൻ തീരത്തു ആഞ്ഞടിച്ചു. കാറ്റഗറി 1 കൊടുംകാറ്റായാണ് ബെറിലിന്റെ വരവ്. മണിക്കൂറിൽ പരമാവധി 80 മൈൽ വരെ കരുത്തുള്ള കൊടുംകാറ്റ് ടെക്സസിലെ മതഗോർഡയിൽ എത്തിയെന്നു നാഷണൽ ഹറിക്കേൻ സെന്റർ അറിയിച്ചു. ഹൂസ്റ്റണിൽ നിന്ന് 85 മൈൽ തെക്കു പടിഞ്ഞാറ് ടെക്സസ് തീരത്ത് മെസ്‌ക്വീറ്റ് ബേ മുതൽ പോർട്ട് ബൊളിവർ വരെ ജാഗ്രതാ നിർദേശമുണ്ട്.
തിങ്കളാഴ്ച വൈകി കിഴക്കൻ ടെക്സസിലും അർകൻസോയിലും കാറ്റ് എത്തും. ചൊവ്വാഴ്ചയും ആ ദിശയിൽ തന്നെ തുടരും. ടെക്സസ് തീരത്തു മഴ കനക്കും. 5 ഇഞ്ചു മുതൽ 15 ഇഞ്ച് വരെ മഴ ലഭിക്കുമെന്ന് കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് ഹൂസ്റ്റൺ ജില്ലയിലെ എല്ലാ സ്കൂളുകളും അടച്ചു. ദുരിത നിവാരണത്തിനു സന്നദ്ധസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.