ഗസ്സയിൽ താത്കാലിക വെടിനിർത്തലിന് ബൈഡന്റെ പിന്തുണയെന്ന് വൈറ്റ് ഹൗസ്. ബന്ദികളുടെ മോചനത്തിന് ഇത് അനിവാര്യമെന്ന് ബൈഡൻ പറഞ്ഞതായി എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഗസ്സ മുനമ്പില്‍ തടവിലാക്കപ്പെട്ടിരിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ സമയം ആവശ്യമാണെന്നും ഇതിനായി ഇസ്രായേലും ഹമാസും യുദ്ധം താത്കാലികമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സമ്പൂര്‍ണ വെടിനിര്‍ത്തലിന് ബൈഡന്‍ ആഹ്വാനം നല്‍കിയില്ല.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസംഗിക്കുന്നതിനിടെ ഗസ്സയിൽ വെടിനിർത്തണമെന്ന് യുവതി ആവശ്യം ഉന്നയിച്ചിരുന്നു. ബുധനാഴ്ച വൈകീട്ട് മിനിസോട്ടയിലെ ഒരു പ്രചാരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യുവതി രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബൈഡന്‍റെ പ്രതികരണം.