പി. പി. ചെറിയാൻ
ന്യൂഹാംഷർ : യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ പേര് ബാലറ്റിൽ ഉൾപ്പെടുത്തതിനെ എതിർക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ കോടതി വിധികളോട് വിയോജിച്ച് ന്യൂഹാംഷർ ഗവർണർ ക്രിസ് സുനുനു. ട്രംപിനെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തടയുന്ന വിധി എന്തെങ്കിലും സാധുതയുണ്ടെങ്കിൽ, മറ്റ് 48 സംസ്ഥാനങ്ങളും ഇതേ കാര്യം ചെയ്യാൻ ശ്രമിക്കുന്നത് നിങ്ങൾ കാണും. വ്യക്തിപരമായി, ഇത് മെയ്ൻ സ്റ്റേറ്റ് സെക്രട്ടറിയുടെ രാഷ്ട്രീയ പ്രേരിതമായ തീരുമാനമണെന്ന് ഞാൻ കരുതുന്നു. ട്രംപിന്‍റെ പേര് ബാലറ്റിൽ ഉണ്ടായിരിക്കണം. അത് എല്ലാവർക്കും മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ട്രംപിന് രക്ഷിസാക്ഷിയുടെ പരിവേഷം കിട്ടുമെന്നും അദ്ദേഹം ആരോപിക്കുന്നു.
ട്രംപിന്‍റെ ദീർഘകാല റിപ്പബ്ലിക്കൻ വിമർശകനായ സുനുനു. മുൻ പ്രസിഡന്‍റ് 2024ലെ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പാടില്ലെന്ന് നിലപാട് സ്വീകരിച്ചിരുന്നു. മുൻ സൗത്ത് കാരോലൈന ഗവർണർ നിക്കി ഹേലിക്ക് ക്രിസ് സുനുനു. പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്