വാഷിംങ്ടൺ: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്ന് ജോ ബൈഡന്‍. വോട്ടര്‍മാരുടെ പിന്തുണയുണ്ട്, വീര്യവുമുണ്ട്. തുടങ്ങിവച്ച സംരംഭങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും ജയിക്കുമെന്നുറപ്പുണ്ടെന്നും ബൈഡന്‍ പറയുന്നു. എന്നാല്‍ വാര്‍ത്താസമ്മേളനത്തിനിടെ ബൈഡന് നാക്കുപിഴച്ചു. വൈസ് പ്രസിഡന്റ് കമല ഹാരിസിനു പകരം പറഞ്ഞത് ഡോണള്‍ഡ് ട്രംപിന്റെ പേരാണ്. യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്കിക്കു പകരം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ പേര് പറയുകയും ചെയ്തു. ബൈഡന്‍ പിന്മാറണമെന്ന് ഡെമോക്രാറ്റിക് പക്ഷത്തുനിന്ന് തന്നെ ആവശ്യമുയര്‍ന്നിരുന്നു