Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസഹപ്രവര്‍ത്തകര്‍ ശത്രുക്കളല്ല, രാഷ്ട്രീയമായ എതിര്‍പ്പുകള്‍ മാറ്റിവെക്കേണ്ട സമയമാണിതെന്ന് ബൈഡന്‍

സഹപ്രവര്‍ത്തകര്‍ ശത്രുക്കളല്ല, രാഷ്ട്രീയമായ എതിര്‍പ്പുകള്‍ മാറ്റിവെക്കേണ്ട സമയമാണിതെന്ന് ബൈഡന്‍

വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയായ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേരെയുണ്ടായ വധശ്രമത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സഹപ്രവര്‍ത്തകര്‍ ശത്രുക്കളല്ല, അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും ഒരുമിച്ച് നില്‍ക്കേണ്ട സുഹൃത്തുക്കളാണെന്നും ബൈഡന്‍ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസ് മീറ്റിങ്ങില്‍ അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായ എതിര്‍പ്പുകള്‍ മാറ്റിവെക്കേണ്ട സമയമാണിതെന്ന് ബൈഡന്‍ ഓര്‍മിപ്പിച്ചു. വിയോജിക്കുമ്പോഴും നമ്മള്‍ ശത്രുക്കളല്ലെന്നും നമ്മള്‍ അയല്‍ക്കാരാണെന്നും സുഹൃത്തുക്കളാണെന്നും സഹപ്രവര്‍ത്തകരാണെന്നും എല്ലാറ്റിനും ഉപരിയായി നാമെല്ലാം അമേരിക്കക്കാരാണെന്നും ഓര്‍മിക്കേണ്ടതുണ്ട്. നാം ഒരുമിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ്, ബൈഡന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments