ന്യൂയോർക്ക്: അടുത്ത തിങ്കളാഴ്ചയോടെ ഇസ്രായേൽ – ഹമാസ് വെടിനിർത്തൽ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആക്രമണം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ചർച്ച വേഗത്തിൽ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചകൾക്കായി ഇസ്രായേൽ സംഘം ഖത്തറിലെത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്റെ അഭിപ്രായ പ്രകടനം വരുന്നത്. വാരാന്ത്യത്തിന്റെ തുടക്കത്തിലോ അവസാനത്തിലോ വെടിനിർത്തൽ കരാർ പ്രബല്യത്തിൽ വരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ബൈഡൻ വ്യക്തമാക്കി.