പി പി ചെറിയാൻ
വാഷിങ്ടൻ : യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്ത്. ട്രംപിന്‍റെ പേര് പറയാതെ എന്‍റെ മുൻഗാമിയായ റിപ്പബ്ലിക്കൻ പ്രസിഡന്‍റ് എന്നായിരുന്നു പ്രസംഗത്തിൽ ഉടനീളം ബൈഡൻ ആവർത്തിച്ചത്. ‘‘യുക്രൈയ്ൻ റഷ്യ യുദ്ധത്തിൽ എന്‍റെ മുൻഗാമിയായ റിപ്പബ്ലിക്കൻ പ്രസിഡന്‍റ് ഒരു റഷ്യൻ നേതാവിനെ വണങ്ങി. എന്‍റെ മുൻഗാമിയും നിങ്ങളിൽ ചിലരും ജനുവരി 6 ൽ (യുഎസ് ക്യാപ്പിറ്റൾ ആക്രമണം) നടന്ന സംഭവത്തിലെ നിജസ്ഥിതി മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു. ഞാൻ അത് ചെയ്യില്ല, ഇത് സത്യം സംസാരിക്കാനും നുണ കുഴിച്ചുമൂടാനുമുള്ള നിമിഷമാണ്.’’– ബൈഡൻ പറഞ്ഞു.
സ്വാതന്ത്ര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളെ ബഹുമാനിക്കുക. നമ്മുടെ സ്ഥാപനങ്ങളിൽ വിശ്വാസം പുനഃസ്ഥാപിക്കുക. രാഷ്ട്രീയ അക്രമത്തിന് അമേരിക്കയിൽ യാതൊരു സ്ഥാനവുമില്ലെന്ന് വ്യക്തമാക്കുക.’ ട്രംപിനെ പരാമർശിച്ചു ബൈഡൻ കൂട്ടിച്ചേർത്തു. ‘എന്‍റെ മുൻഗാമിയിൽ നിന്ന് വ്യത്യസ്തമായി, ഞങ്ങളുടെ ഇമിഗ്രേഷൻ സംവിധാനം ശരിയാക്കുന്നതിനും അതിർത്തി സുരക്ഷിതമാക്കുന്നതിനും അമേരിക്കൻ സ്വപ്നം കാണുന്നവർക്ക് പൗരത്വത്തിലേക്കുള്ള പാത നൽകുന്നതിനുമുള്ള ഒരു സമഗ്രമായ പദ്ധതി ഞാൻ ഓഫിസിലെ ആദ്യ ദിവസം അവതരിപ്പിച്ചുവെന്നും ബൈഡൻ വ്യക്തമാക്കി.