പി പി ചെറിയാൻ
ന്യൂയോർക്ക് : ഈ വർഷത്തെ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് ജോ ബൈഡൻ ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്തുമെന്ന് പുതിയ സർവേ ഫലം. ഭൂരിപക്ഷം പ്രസിഡൻഷ്യൽ പ്രൈമറികളിൽ വിജയിച്ചു ഇരു പാർട്ടികളുടെയും നോമിനേഷൻ ലഭിച്ചു ബൈഡനും ട്രംപും വീണ്ടും മത്സരിക്കുമെന്നു ഉറപ്പായശേഷം കഴിഞ്ഞ ആഴ്ച നടത്തിയ സർവേയിലാണ് ഈ ഫലം വന്നിരിക്കുന്നത്.
പൊതുതിരഞ്ഞെടുപ്പിൽ ഏത് സ്ഥാനാർത്ഥി വിജയിക്കുമെന്ന് വോട്ടർമാർ വിവിധ പ്രവചനങ്ങൾ നടത്തുന്നു. ഡെമോക്രാറ്റിക് സൂപ്പർ പിഎസി പ്രോഗ്രസ് ആക്ഷൻ ഫണ്ടിന്‍റെ ദേശീയ സർവേ പ്രകാരം, ബൈഡന് 46 ശതമാനം വരെ മുൻതൂക്കമുണ്ട്. അതേസമയം, കഴിഞ്ഞ ആഴ്ച പുറത്തുവന്ന മറ്റ് രണ്ട് സർവേ ഫലങ്ങൾ, ബൈഡൻ ട്രംപിനെ നേരിയ മാർജനിൽ തോൽപ്പിച്ചേക്കുമെന്നാണ് പ്രവചിക്കുന്നത്. റോയിട്ടേഴ്‌സ്/ഇപ്‌സോസ് പോൾ പ്രകാരം ബൈഡന് 39 ശതമാനം വോട്ടും ട്രംപിന് 38 ശതമാനം വോട്ടും ലഭിക്കും. വിക്‌സ്/ഡെയ്‌ലി കോസ് നടത്തിയ വോട്ടെടുപ്പിൽ ബൈഡന് 45 ശതമാനം വോട്ടും ട്രംപിന് 44 ശതമാനം വോട്ടും ലഭിച്ചു.