പി പി ചെറിയാൻ
ഷിക്കാഗോ : ഗർഭഛിദ്രം നിരോധിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ആഞ്ഞടിച്ച് ബൈഡൻ. നവംബറിൽ ട്രംപ് വിജയിച്ചാൽ ഉണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് ബൈഡൻ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച രാവിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് തന്റെ പ്രഖ്യാപനം നടത്തിയത്. ഗർഭഛിദ്രം സംബന്ധിച്ച് പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ വിഷയത്തിൽ ട്രംപിനെ നേരിടാൻ ബൈഡന്റെ പ്രചാരണ സംഘം തയാറായി.