വാഷിങ്ടൻ : യുഎസ് പ്രസിഡന്റായി ജോ ബൈഡൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ അദ്ദേഹം 5 വർഷത്തിനുള്ളിൽ മരിക്കുമെന്നും വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രസിഡന്റാകുമെന്നും പ്രവചിച്ച് റിപ്പബ്ലിക്കൻ പാർട്ടിയിലെ നിക്കി ഹേലി. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 80കാരനായ ബൈഡൻ ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിത്വത്തിനായി നിക്കി ഹേലി ശ്രമിക്കുന്നണ്ട്. ബൈഡൻ ശാരീരികമായും മാനസികമായും പൂർണ ആരോഗ്യവാനാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ബൈഡൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ അദ്ദേഹം 5 വർഷത്തിനുള്ളിൽ മരിക്കുമെന്ന് നിക്കി ഹേലി
RELATED ARTICLES