Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഉക്രെയ്‌നു 40 ബില്യൺ ഡോളർ അടിയന്തര ഫണ്ട് അനുവദിക്കണമെന്ന് ബൈഡൻ

ഉക്രെയ്‌നു 40 ബില്യൺ ഡോളർ അടിയന്തര ഫണ്ട് അനുവദിക്കണമെന്ന് ബൈഡൻ

പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :ഉക്രെയ്‌നു 40 ബില്യൺ ഡോളർ അടിയന്തര ഫണ്ട്, ദുരന്തനിവാരണത്തിനായി അനുവദിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് ബൈഡൻ ഭരണകൂടം അഭ്യർത്ഥിച്ചു. ഉക്രെയ്നിനുള്ള 13 ബില്യൺ ഡോളർ സൈനിക സഹായവും ഫെഡറൽ ദുരന്ത നിവാരണത്തിന്റെ ബില്യൺ കണക്കിന് ഡോളറും ഉൾപ്പെടുന്നു.
പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച ഔപചാരികമായി അഭ്യർത്ഥിച്ച പണത്തിൽ യുക്രെയ്‌നിന് 24 ബില്യൺ ഡോളറിലധികം സഹായവും ഫെഡറൽ ദുരന്ത നിവാരണത്തിനു  12 ബില്യൺ ഡോളറും കുടിയേറ്റക്കാർക്കുള്ള അഭയവും സേവനങ്ങളും പോലുള്ള തെക്കൻ അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ 4 ബില്യൺ ഡോളറും ഉൾപ്പെടുന്നു.

ബൈഡന്റെ അടിയന്തര സഹായാഭ്യർത്ഥന കാപ്പിറ്റോൾ ഹില്ലിൽ കൂടുതൽ അസ്വസ്ഥത ഉണ്ടാക്കും,  സെപ്തംബർ 30-നുള്ള സർക്കാർ അടച്ചുപൂട്ടൽ ഒഴിവാക്കാൻ നിയമനിർമ്മാതാക്കൾ കർശനമായ നടപടികൾ സ്വീകരിച്ചുവരുന്നതിനിടയിലാണ്  അധിക പണത്തിനായി വൈറ്റ് ഹൗസിന്റെ അഭ്യർത്ഥന.

റഷ്യൻ ആക്രമണത്തിനെതിരായ യുദ്ധത്തിൽ ഉക്രെയ്‌നെ  സഹായിക്കുന്നതിനു യുഎസ് പ്രതിജ്ഞാബദ്ധമാണ്, അത് ഈ വർഷം മുഴുവൻ തുടരുമെന്ന് തോന്നുന്നു. എന്നാൽ രാജ്യത്തിന് ഇതിനകം അനുവദിച്ച 43 ബില്യൺ ഡോളർ സഹായം എങ്ങനെ ചെലവഴിച്ചു എന്നതിന്റെ പൂർണ്ണമായ കണക്കുകളില്ലാതെ ഉക്രെയ്‌നിന് മറ്റൊരു പൈസ നൽകുന്നതിനെ സഭയിലെ കടുത്ത യാഥാസ്ഥിതികർ ശക്തമായി എതിർക്കുന്നു.

ബൈഡന്റെ അഭ്യർത്ഥനയനുസരിച്ചു  ധനസഹായം നൽകാൻ “സെനറ്റിൽ ശക്തമായ ഉഭയകക്ഷി പിന്തുണ” ഉണ്ടെന്ന് സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷുമർ പ്രസ്താവനയിൽ പറഞ്ഞു.

“അനാവശ്യമായ സർക്കാർ അടച്ചുപൂട്ടൽ ഒഴിവാക്കാനും ഈ നിർണായകമായ അടിയന്തര അനുബന്ധ അഭ്യർത്ഥനയ്ക്ക് ധനസഹായം നൽകാനും  റിപ്പബ്ലിക്കൻ സഹപ്രവർത്തകരുമായി ചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.

കനത്ത പോരാട്ടവും നൂറുകണക്കിന് മൈൽ മുൻനിരയിൽ ശക്തമായ റഷ്യൻ പ്രതിരോധവും കാരണം പീരങ്കി വെടിക്കോപ്പുകളുടെയും മറ്റ് സപ്ലൈകളുടെയും നിർണായക വിതരണങ്ങൾ കുറയുന്നതിനാൽ, മാസങ്ങൾ നീണ്ട സൈനിക പ്രവർത്തനങ്ങൾക്ക് ഈ പണം ഉക്രെയ്‌നെ സജ്ജമാക്കും. മിതവാദികളായ റിപ്പബ്ലിക്കൻമാർക്കും ഡെമോക്രാറ്റുകൾക്കും ഫിനിഷിംഗ് ലൈനിൽ ധനസഹായം ലഭിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com