Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഫോമ ജുഡീഷ്യൽ കൗൺസിലിലേക്ക് തിളക്കമാർന്ന വിജയം നേടിയ ബിനു ജോസഫിന് മാപ്പിന്റെ ആദരവ്

ഫോമ ജുഡീഷ്യൽ കൗൺസിലിലേക്ക് തിളക്കമാർന്ന വിജയം നേടിയ ബിനു ജോസഫിന് മാപ്പിന്റെ ആദരവ്

ഫിലാഡൽഫിയ : ഫോമ ജുഡീഷ്യൽ കൗൺസിലിലേക്ക് തിളക്കമാർന്ന വിജയം നേടിയ ബിനു ജോസഫിന് മലയാളി അസോസിയേഷൻ ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) സ്വീകരണം നൽകി ആദരിച്ചു. മാപ്പിന്റെ വളർച്ചയിൽ ബിനു ജോസഫിൻറെ പങ്ക് നിർണായകമായിരുന്നു എന്ന് മാപ്പ് പ്രസിഡണ്ട് ശ്രീജിത്ത് കോമത്ത് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിൻറെ മികച്ച വിജയത്തിൽ മാപ്പ് കുടുംബം എല്ലാവരും വളരെ ആവേശഭരിതരാണ്. ബിനു ജോസഫിന്റെ കഴിവുകൾ ഫോമാ വളർച്ചയ്ക്ക് ഒരു മുതൽക്കൂട്ടാകും എന്ന് ജനറൽ സെക്രട്ടറി ബെൻസു പണിക്കർ, ട്രഷറർ കൊച്ചുമോൻ വലിയത് എന്നിവർ അഭിപ്രായപ്പെട്ടു.
ബോർഡ് ഓഫ് ട്രസ്റ്റീസും കമ്മറ്റി അംഗങ്ങളും അഭിനന്ദനം അറിയിച്ചു.

ഫിലാഡൽഫിയയിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വിവിധ സാമൂഹിക, സാംസ്കാരിക മേഖലകളിൽ വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളിലൂടെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള മികച്ച സംഘാടകനാണ് ബിനു ജോസഫ്. 2012 -2014 കാലഘട്ടത്തിൽ, ഫോമായുടെ ചരിത്രത്തിൽ ആദ്യമായി നടത്തിയ യംഗ് പ്രൊഫെഷണൽ സമ്മിറ്റ്ന്റെ നേതൃത്വ നിരയിൽ പ്രവർത്തിക്കുകയും സമ്മിറ്റിന്റെ വിജയശില്പികളിലെ പ്രധാനികളിൽ ഒരാളാകുവാനും സാധിച്ചു. 2014 ൽ ഫിലാഡൽഫിയാൽ വച്ച് നടന്ന ഫോമാ കൺവെൻഷനിൽ വിവിധ കമ്മിറ്റികളിലും, പ്രോഗ്രാം കോർഡിനേറ്റർ ആയും മികച്ച പ്രവർത്തനം കാഴ്ചവച്ചു.

2014-2016 കാലഘട്ടത്തിൽ ഫോമയുടെ നാഷണൽ കമ്മിറ്റി മെമ്പർ ആയിരുന്നു. 2016-2018 ൽ ഫോമായുടെ ഔദ്യോഗീക വെബ്‌സൈറ്റ് അഡ്‌മിനിസ്ട്രേറ്റർ ആയി പ്രവർത്തിച്ചുകൊണ്ട് സൈറ്റിന് പുതിയ രൂപവും ഭാവവും നൽകി. 2018ൽ നടന്ന ഷിക്കാഗോ കൺവെൻഷനിൽ ഓൺലൈൻ റെജിസ്ട്രേഷൻറെ കാര്യങ്ങൾക്രമപ്പെടുത്തിയത്തിനും ചുക്കാൻപിടിച്ചു. അങ്ങനെ കൺവെൻഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളിൽഎക്സിക്യൂട്ടീവ് ബോഡിയോടൊപ്പം സജീവമായി നിലകൊണ്ടു.

വിവിധ കലാ, സാമൂഹിക സംഘടനകളുടെ ജീവകാരുണ്യ, ചാരിറ്റി പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം, ഫോമയുടെ അംഗ സംഘടനകിൽ ഏറ്റവും പ്രമുഖവും, പ്രവർത്തന മേഖലയിൽഏറ്റവും മികച്ചതുമായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ ആജീവനാന്തഅംഗമാണ്.

കോവിഡ് മഹാമാരി താണ്ഡവമാടിയ 2019 മുതൽ “കരുതൽ ആണ് കരുത്ത്, നമുക്ക് ഒന്നിച്ചു നേരിടാം” എന്ന ആപ്തവാക്യത്തിൽ നടത്തിവന്ന മാപ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി നിലകൊണ്ടു.
അമേരിക്കയിലെ മലയാളി സംഘടനകളിൽ ആദ്യമായി കോവിഡു വാക്‌സിനേഷൻ ക്ലിനിക്ക് നടത്തി വിജയിപ്പിച്ചതിനു മുൻപന്തിയിൽ നിന്ന ബിനു, കോവിഡ് കാലത്തു നടന്ന ഫോമയുടെ സുപ്രധാനമായ പല സൂം മീറ്റിങ്ങുകളുടെയും ഫോമാ ഇലക്ഷന്റെയും വിജയകരമായ നടത്തിപ്പിന് പിന്നിലും പ്രവർത്തിച്ചു. മാപ്പ്കമ്മറ്റി മെമ്പർ, തുടർച്ചയായി നാല് വർഷം പ്രോഗ്രാം കോർഡിനേറ്റർ,2020 മുതൽ 2022 വരെ മാപ്പ് ജനറൽ സെക്രട്ടറിഎന്നീ നിലകളിൽ സ്‌തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ള ബിനു, നന്മയുടെ വഴിയേ തന്റെ ജൈത്രയാത്ര തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments