Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതൊഴിൽ വീസ നിയന്ത്രണവുമായി കാനഡ;പുതിയ മാനദണ്ഡങ്ങൾ സെപ്റ്റംബർ 26 നു പ്രാബല്യത്തിൽ

തൊഴിൽ വീസ നിയന്ത്രണവുമായി കാനഡ;പുതിയ മാനദണ്ഡങ്ങൾ സെപ്റ്റംബർ 26 നു പ്രാബല്യത്തിൽ

ജോലിക്കായി രാജ്യത്തേക്ക് എത്തുന്നവരുടെ വരവ് നിയന്ത്രിക്കാന്‍ കാനഡ. താൽക്കാലിക തൊഴിൽ വീസയിൽ എത്തുന്നവരെ നിയന്ത്രിക്കാനുള്ള പുതിയ മാനദണ്ഡങ്ങൾ സെപ്റ്റംബർ 26 നു പ്രാബല്യത്തിൽ വരുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. കനേഡിയൻ പൗരന്മാർക്ക് ജോലി സാധ്യതകൾ കുറയുകയും വിദേശത്ത് നിന്ന് എത്തുന്നവർക്ക് ജോലി ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നീക്കം. ഇന്ത്യക്കാരടക്കമുള്ള പതിനായിരക്കണക്കിന് വിദേശ തൊഴിലാളികളെയും വിദ്യാർഥികളെയും ഈ നിയമം സാരമായി തന്നെ ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.

കൊവിഡിന് ശേഷമാണ് കാനഡയിലേക്കുളള കുടിയേറ്റം ശക്തമായത്. കൊവിഡാനന്തരം തൊഴില്‍ ക്ഷാമം രൂക്ഷമായതോടെ കുറഞ്ഞ വേതനത്തിൽ താൽക്കാലികമായി വിദേശ തൊഴിലാളികൾക്ക് അവസരം നല്‍കാന്‍ സര്‍ക്കാര്‍ അനുവദിച്ചു.  തൊഴില്‍ ക്ഷാമം കടുത്ത സാഹചര്യത്തില്‍ ബിസിനസ് ഉടമകളെ സഹായിക്കുന്നതിന് വേണ്ടികൂടിയാണ് സര്‍ക്കാര്‍ ഇത്തരം നടപടികള്‍ കൈക്കൊണ്ടത്. വിദേശ കുടിയേറ്റം ശക്തമായതോടെ കുറഞ്ഞ വേതന നിരക്കിലുള്ള ജോലികളും വ്യാപകമായി. വളരെ കുറഞ്ഞ വേതനത്തിലാണ് വിദേശ തൊഴിലാളികൾക്ക് ഇത്തരം ഇടങ്ങളിൽ താത്കാലിക അവസരങ്ങൾ ലഭിച്ചിരുന്നത്. 20% വരെയായിരുന്നു വിവിധ തൊഴിൽ മേഖലയിൽ കുറഞ്ഞ വേതനത്തിൽ താൽക്കാലികമായി വിദേശ തൊഴിലാളികൾക്ക് അവസരമുണ്ടായിരുന്നത്. എന്നാല്‍ ഇതു 10 ശതമാനമായി കുറയ്ക്കാനാണു പുതിയ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments