കാനഡയിലുള്ള വിദേശ കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ മാതാപിതാക്കളെയും ഗ്രാന്റ് പാരന്‍സിനെയും അങ്ങോട്ട് കൊണ്ടു പോവാന്‍ അവസരമൊരുക്കുന്ന വിസകളാണ് സൂപ്പര്‍ വിസകള്‍. 2023 സെപ്റ്റംബര്‍ 15നാണ് കനേഡിയന്‍ സര്‍ക്കാര്‍ സൂപ്പര്‍ വിസകള്‍ക്ക് നിയമ സാധുത നല്‍കി ഉത്തരവിറക്കിയത്. കാനഡയിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹമെന്ന നിലയില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഉപകാരപ്രദമായിരുന്നു ഈ നിയമം.
ഇപ്പോഴിതാ വിസ നടപടികളില്‍ പുത്തന്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കാനൊരുങ്ങുകയാണ് കാനഡ. ഇമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മന്ത്രാലയവും, പൊതു സുരക്ഷ മന്ത്രാലയവും ഇത് സംബന്ധിച്ച പുതിയ വകുപ്പ് തല നിര്‍ദേശങ്ങള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
എന്താണ് സൂപ്പര്‍ വിസ?
കാനഡയിലേക്ക് കുടിയേറിയ വിദേശ പൗരന്മാര്‍ക്ക് തങ്ങളുടെ മാതാപിതാക്കളെയും മുത്തശ്ശന്‍ മുത്തശ്ശിമാരെയും കാനഡയിലേക്ക് കൊണ്ടുവരാന്‍ അനുവാദം നല്‍കുന്ന വിസയാണിത്. കഴിഞ്ഞ മാസം 15നാണ് വിസ പ്രാബല്യത്തില്‍ വന്നത്. ഇതൊരു മള്‍ട്ടിപ്പ്ള്‍ എന്‍ട്രി താല്‍ക്കാലിക റസിഡന്റ് വിസയാണ്. 10 വര്‍ഷത്തേക്കാണ് വിസയുടെ കാലാവധി. ഒരോ തവണ അപേക്ഷിക്കുമ്പോഴും 5 വര്‍ഷത്തേക്ക് അംഗീകൃത താമസത്തിനാണ് അംഗീകാരം ലഭിക്കുക.
സന്ദര്‍ശക വിസയില്‍ നിന്ന് വ്യത്യസ്തമാണ് സൂപ്പര്‍ വിസകള്‍. ഈ വിസ ഉപയോഗിച്ച് യോഗ്യരായ വ്യക്തികള്‍ക്ക് തങ്ങളുടെ മാതാപിതാക്കളെയും ഗ്രാന്റ് പാരന്‍സിനെയും 5 വര്‍ഷത്തേക്ക് ഒരു തവണ കാനഡയിലേക്ക് കൊണ്ടുവരാനാവും. സന്ദര്‍ശക വിസകള്‍ക്ക് സാധാരണ ഗതിയില്‍ 6 മാസം മാത്രമാണ് കാലാവധിയുള്ളത്. നീട്ടിയെടുക്കണമെങ്കില്‍ വീണ്ടും അപേക്ഷയും ഫീസുകളും നല്‍കേണ്ടിയും വരും. അതുകൊണ്ട് തന്നെ സന്ദര്‍ശക വിസകളെക്കാള്‍ മെച്ചമാണ് സൂപ്പര്‍ വിസകള്‍ എന്ന് പറയാം.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
കാനഡയിലെ പൗരത്വം നേടിയ വിദേശികള്‍ക്കാണ് തങ്ങളുടെ മാതാപിതാക്കളെ കൊണ്ടുവരാന്‍ സാധിക്കുക.
കാനഡയിലെ സ്ഥിര താമസക്കാരനായ വ്യക്തിക്ക് രജിസ്റ്റര്‍ ചെയ്ത കനേഡിയന്‍ പൗരത്വ രേഖയുടെ പകര്‍പ്പ് നല്‍കി വിസക്ക് അപേക്ഷിക്കാം.
സ്റ്റാറ്റസ് കാര്‍ഡ് (ഇന്ത്യന്‍ സ്റ്റാറ്റസ് സര്‍ട്ടിഫിക്കറ്റ്) കൈവശമുള്ളവര്‍ക്കും അപേക്ഷിക്കാനാവും.
വ്യക്തികള്‍ക്ക് അവരുടെ ബയോളജിക്കല്‍ മാതാപിതാക്കളെയോ, അവരെ ദത്തെടുത്ത പാരന്റ്‌സിനെയോ ബന്ധുക്കളെ കൊണ്ടുവരാനാവും.
അംഗീകൃത താമസ കാലയളവിനായി അപേക്ഷ സമര്‍പ്പിക്കുന്ന മാതാപിതാക്കളെ സാമ്പത്തികമായി പിന്തുണക്കാനുള്ള മക്കളുടെ (ഹോസ്റ്റിന്റെ) കഴിവ് നിര്‍ണയിക്കുന്നതാണ്. ഇതിനായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ നിര്‍ണയിച്ച കട്ട്-ഓഫുകളെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും കുറഞ്ഞ വരുമാനം ഹോസ്റ്റിന്റെ കയ്യിലുണ്ടെന്ന് തെളിയിക്കേണ്ടി വരും. മാത്രമല്ല കനേഡിയന്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നോ കാനഡക്ക് പുറത്തുള്ള ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നോ അവര്‍ക്ക് സാധുതയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെന്നതിനും സൂപ്പര്‍ വിസ ഹോള്‍ഡേഴ്‌സ് തെളിവ് നല്‍കേണ്ടി വരും. ഇനി രാജ്യത്തിന് പുറത്തുള്ള ഇന്‍ഷുറന്‍സ് കമ്പനിയാണെങ്കില്‍ അത് കാനഡയുടെ ഇമിഗ്രേഷന്‍-കുടിയേറ്റ മന്ത്രാലയത്തിന്റെ അംഗീകാരത്തിലുള്ളതായിരിക്കണമെന്നും നിര്‍ബന്ധമുണ്ട്.