Sunday, December 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaവെടിയേറ്റ് മരിച്ച ഇന്ത്യൻ വംശജനായ സുരക്ഷാ ജീവനക്കാരന് ആദരവുമായി കാനഡ

വെടിയേറ്റ് മരിച്ച ഇന്ത്യൻ വംശജനായ സുരക്ഷാ ജീവനക്കാരന് ആദരവുമായി കാനഡ

എഡ്മണ്ടൺ : ജോലിയിൽ പ്രവേശിച്ച് മൂന്നാം ദിവസം വെടിയേറ്റ് മരിച്ച 20 കാരനായ ഇന്ത്യൻ വംശജനായ സുരക്ഷാ ജീവനക്കാരന്‍റെ ത്യാഗത്തെ ആദരിച്ച് കനേഡിയൻ ജനത. ഏകദേശം ഒന്നര വർഷം മുൻപ് ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് താമസം മാറിയ ബിസിനസ് വിദ്യാർഥി ഹർഷൻദീപ് സിങ്ങാണ് ഈ മാസം ആദ്യം അപ്പാർട്ട്മെന്‍റ് കെട്ടിടത്തിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

അപ്പാർട്ട്മെന്‍റ് കെട്ടിടത്തിൽ വെടിവെപ്പ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹർഷൻദീപിനെ ഗോവണിയിൽ നിന്ന് പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ 30 വയസ്സുള്ള ഇവാൻ റെയിൻ, ജൂഡിത്ത് സോൾട്ടോക്സ് എന്നീ രണ്ട് പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

ആൽബെർട്ട ഫസ്റ്റ് റെസ്പോണ്ടേഴ്സ് അസോസിയേഷന്‍റെപ്രസിഡന്‍റ് ജെറി ഗാലിഫോർഡ് ഹർഷൻദീപിനായി ഹോണർ ഗാർഡ് സംഘടിപ്പിച്ചു. ഹോണർ ഗാർഡിൽ പങ്കെടുക്കാൻ ഒട്ടറെ പേർ ആഗ്രഹം പ്രകടിപ്പിച്ചതായി ഗാലിഫോർഡ് വ്യക്തമാക്കി. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments