Wednesday, March 26, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഏപ്രിൽ 28ന്‌ കാനഡ പോളിങ് ബൂത്തിലേക്ക്

ഏപ്രിൽ 28ന്‌ കാനഡ പോളിങ് ബൂത്തിലേക്ക്

ഒട്ടാവ: യുഎസ് – കാനഡ വ്യാപാര യുദ്ധത്തിനിടെ കാനഡയിൽ ദേശീയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഗവർണർ ജനറലുമായി മാർക്ക് കാർണി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏപ്രിൽ 28ന്‌ കാനഡ പോളിങ് ബൂത്തിലെത്തും. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് തിരഞ്ഞെടുപ്പ് നടത്താൻ കാർണി തീരുമാനിച്ചിരിക്കുന്നത്.


‘‘യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ന്യായീകരണമില്ലാത്ത വ്യാപാര നടപടികളും നമ്മുടെ പരമാധികാരത്തിനെതിരായ അദ്ദേഹത്തിന്റെ ഭീഷണികളും കാരണം നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പ്രസിഡന്റ് ട്രംപിനെ നേരിടാനും എല്ലാവർക്കും അനുയോജ്യമായ ഒരു പുതിയ കനേഡിയൻ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനും ശക്തവും പോസിറ്റീവുമായ ഒരു ജനവിധി ഞാൻ കനേഡിയൻ പൗരൻമാരോട് അഭ്യർഥിക്കുന്നു, കാരണം നമുക്ക് മാറ്റം ആവശ്യമാണ്. വലിയ മാറ്റം, ഒരു പോസിറ്റീവായ മാറ്റം.’’ – ഗവർണർ ജനറലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ലിബറൽ പാർട്ടി നേതാവ് കൂടിയായ മാർക്ക് കാർണി ഒട്ടാവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com