Tuesday, April 8, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപകരത്തിനു പകരം: യുഎസ് ഉൽപ്പന്നങ്ങൾക്കു ചുമത്തേണ്ട ‘പ്രതികാര’ താരിഫ് നിരക്കുകൾ പ്രഖ്യാപിച്ച് കാനഡ

പകരത്തിനു പകരം: യുഎസ് ഉൽപ്പന്നങ്ങൾക്കു ചുമത്തേണ്ട ‘പ്രതികാര’ താരിഫ് നിരക്കുകൾ പ്രഖ്യാപിച്ച് കാനഡ

ഒട്ടാവ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിനു പിന്നാലെ യുഎസ് ഉൽപ്പന്നങ്ങൾക്കു ചുമത്തേണ്ട ‘പ്രതികാര’ താരിഫ് നിരക്കുകൾ പ്രഖ്യാപിച്ച് കാനഡ. ട്രംപിന്റെ വ്യാപാര നയങ്ങൾക്കുള്ള മറുപടിയായാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനിയുടെ നടപടി. കാനഡ-യുഎസ്-മെക്സിക്കോ കരാർ (സിയുഎസ്എംഎ) പാലിക്കാത്ത യുഎസിന് മറുപടിയായി യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് കാനഡ 25 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


ഒട്ടാവയിൽ നടന്ന പത്രസമ്മേളനത്തിലാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനിയുടെ പ്രഖ്യാപനം. യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളിലെ കനേഡിയൻ ഇതര പാർട്‌സുകൾക്കും പുതിയ തീരുവ നിരക്ക് ബാധകമാകുമെന്ന് മാർക്ക് കാർനി വ്യക്തമാക്കി. ‘‘യുഎസുമായുള്ള നമ്മുടെ പഴയ ബന്ധം അവസാനിക്കുകയാണ്. കഴിഞ്ഞ 80 വർഷക്കാലം ആഗോള സാമ്പത്തിക ശക്തിയായിരുന്ന യുഎസിന്റെ നേതൃപദവിയും ഇതോടെ അവസാനിക്കും. ട്രംപുമായി ചർച്ചകൾ ആവശ്യമെങ്കിൽ ഉചിതമായ സമയത്ത് നടത്തും.’’ – കാർനി തുറന്നടിച്ചു.

അതിനിടെ യൂറോപ്പിനു മുകളിൽ യുഎസ് ഏർപ്പെടുത്താനിരിക്കുന്ന താരിഫുകൾ സംബന്ധിച്ച് വ്യക്തത വരുന്നതുവരെ യുഎസില്‍ നിക്ഷേപം നടത്തുന്നത് നിർത്തിവയ്ക്കണമെന്നു ഫ്രഞ്ച് പ്രസഡിന്റ് ഇമ്മാനുവൽ മക്രോ ആവശ്യപ്പെട്ടു. ‘‘യുഎസിന്റെ പുതിയ താരിഫുകൾ യൂറോപ്പിനും ലോകത്തിനുമെതിരായ ഡോണൾഡ് ട്രംപിന്റെ ക്രൂരവും അടിസ്ഥാന രഹിതവുമായ നീക്കമാണ്. യുഎസ് പ്രഖ്യാപിച്ച താരിഫുകൾ സംബന്ധിച്ച് വ്യക്തത വരാത്തിടത്തോളം, യുഎസിൽ നടത്താനിരിക്കുന്ന ഭാവി നിക്ഷേപങ്ങൾ എല്ലാം താൽക്കാലികമായി നിർത്തിവയ്ക്കണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com