ടൊറന്റോ: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ് കാനഡ റീജിയന്‍ ഏകദിന ബൈബിള്‍ സ്റ്റഡിയും ടാലന്റ് പ്രോഗ്രാമും സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ടൊറന്റോയില്‍ സംഘടിപ്പിച്ചു. ഒന്റാരിയോയിലുള്ള എല്ലാ ഓര്‍ത്തഡോക്‌സ് പള്ളികളുടേയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പഠനത്തില്‍ റവ. ഫാ. സ്‌പെന്‍സര്‍ കോശി കൊട്ടാരക്കര ക്ലാസുകള്‍ നടത്തി.
പഴയ നിയമം പുസ്തകത്തിലെ സ്ത്രീകളും അവര്‍ക്ക് കുടുംബത്തിലും സമൂഹത്തിലുമുള്ള പ്രാധാന്യത്തേയും ആസ്പദമാക്കി നടത്തിയ ക്ലാസില്‍ ജി ടി എയില്‍ നിന്നുള്ള നൂറിലേറെ മര്‍ത്തമറിയം സമാജം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ക്വയര്‍ ഗാനാലാപനത്തോടെ ആരംഭിച്ച യോഗത്തില്‍ വറ. ഫാ. മാത്യു തോമസ് അധ്യക്ഷത വഹിച്ചു. റീജ്യനല്‍ കോര്‍ഡിനേറ്റര്‍ മിനുകോശി, സെക്രട്ടറി ഷാരന്‍ ആന്‍ഡ്രൂസ്, ട്രഷറര്‍ രശ്മി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
പ്രശ്‌നോത്തരിയില്‍ ജെസ്സി വൈദ്യന്‍, സുജ സുജിന്‍ എന്നിവര്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടി. ടാലന്റ് പ്രോഗ്രാമില്‍ മാമോദീസ കൂദാശയില്‍ നിന്നുമുള്ള ഗാനങ്ങള്‍ എല്ലാ ഇടവകകളില്‍ നിന്ുമുള്ള ഗായകസംഘം ആലപിച്ചു.