Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാനഡ വിഷയത്തിൽ ഇന്ത്യയെ തള്ളി യു.എസ്​, ബ്രിട്ടൻ

കാനഡ വിഷയത്തിൽ ഇന്ത്യയെ തള്ളി യു.എസ്​, ബ്രിട്ടൻ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ 41 ക​നേ​ഡി​യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റേ​ണ്ടി​വ​ന്ന സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​നോ​ട്​ അ​മേ​രി​ക്ക​യും ബ്രി​ട്ട​നും വി​യോ​ജി​ച്ചു. ന​യ​ത​ന്ത്ര പ​രി​ര​ക്ഷ ഇ​ല്ലാ​താ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ത്ര​യും പേ​രെ കാ​ന​ഡ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ മാ​റ്റി​യ​ത്.

ഇ​ന്ത്യ​സ​ർ​ക്കാ​ർ എ​ടു​ത്ത തീ​രു​മാ​ന​ത്തോ​ട്​ യോ​ജി​ക്കാ​നാ​വി​ല്ലെ​ന്ന്​ അ​മേ​രി​ക്ക​യും ബ്രി​ട്ട​നും വ്യ​ക്​​ത​മാ​ക്കി. ന​യ​ത​ന്ത്ര​ബ​ന്ധ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​യ​ന്ന ഉ​ട​മ്പ​ടി​പ്ര​കാ​ര​മു​ള്ള ബാ​ധ്യ​ത​ക​ൾ മാ​നി​ക്കാ​ൻ എ​ല്ലാ​രാ​ജ്യ​ങ്ങ​ളും ത​യാ​റാ​ക​ണം. ന​യ​ത​ന്ത്ര​പ​രി​ര​ക്ഷ ഏ​ക​പ​ക്ഷീ​യ​മാ​യി നീ​ക്കു​ന്ന​ത്​ ഉ​ട​മ്പ​ടി ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്​ ഉ​ത​കി​ല്ല. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യം വേ​ണം. ഇ​ന്ത്യ​യു​ടെ ന​ട​പ​ടി വി​യ​ന്ന ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്​ -ര​ണ്ടു രാ​ജ്യ​ങ്ങ​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​യ​ന്ന ച​ട്ട​ങ്ങ​ളു​​ടെ ലം​ഘ​ന​മി​ല്ലെ​ന്നും ര​ണ്ടു രാ​ജ്യ​ങ്ങ​ളി​ലെ​യും ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം ഏ​കീ​ക​രി​ക്കു​ന്ന​തി​ന്​ ച​ട്ടം എ​തി​ര​ല്ലെ​ന്നും ഇ​ന്ത്യ പ​റ​ഞ്ഞ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ബ്രി​ട്ട​നും അ​മേ​രി​ക്ക​യും രം​ഗ​ത്തു​വ​ന്ന​ത്. ഖാ​ലി​സ്താ​ൻ വി​ഘ​ട​ന​വാ​ദി ഹ​ർ​ദീ​പ്സി​ങ്​ നി​ജ്ജ​ർ കാ​ന​ഡ​യി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​യു​ടെ പ​ങ്ക്​ സം​ശ​യി​ക്കു​ന്ന​താ​യി ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ പ​റ​ഞ്ഞ​തോ​ടെ​യാ​ണ്​ ഇ​ന്ത്യ-​കാ​ന​ഡ ബ​ന്ധം മോ​ശ​മാ​യ​ത്. അ​തേ​സ​മ​യം, നി​ജ്ജ​റു​ടെ വ​ധ​ത്തെ​ക്കു​റി​ച്ച്​ കാ​ന​ഡ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​വു​മാ​യി ഇ​ന്ത്യ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ബ്രി​ട്ട​നും അ​മേ​രി​ക്ക​യും ആ​വ​ശ്യ​പ്പെ​ട്ടു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments