ഒട്ടാവ: കാനഡയിലെ ഹിന്ദു സമൂഹത്തിന്റെ നവരാത്രി ആഘോഷങ്ങൾക്കൊപ്പം പങ്കുചേർന്ന് പ്രതിപക്ഷ നേതാവ് പിയറെ പൊലിവ്രെ. മിസിസാഗയിലെ വ്രജ് കാനഡ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ആഘോഷത്തിലാണ് അദ്ദേഹം പങ്കെടുത്തത്. ചടങ്ങിലെ ചിത്രങ്ങൾ പൊലിവ്രെ തന്നെയാണ് പുറത്തുവിട്ടത്.
ഖലിസ്ഥാൻ അനുകൂല സംഘടനകളെ കൂട്ടിപിടിച്ച് ഭരണത്തിൽ തുടരുന്ന ജസ്റ്റിൻ ട്രൂഡോയ്‌ക്ക് വ്യക്തായ സന്ദേശം നൽകുന്നതാണ് പൊലിവ്രയുടെ നവരാത്രി ആഘോഷം എന്നാണ് കനേഡിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 18 ലക്ഷത്തിലധികം ഇന്ത്യൻ വംശജർ കാനഡയിൽ ഉണ്ടെന്നാണ് കണക്കുകൾ. ട്രൂഡോയുടെ ഇന്ത്യ വിരുദ്ധത ചൂണ്ടിക്കാട്ടി ഇവരുടെ വോട്ടുറപ്പിക്കുക എന്നതാണ് പൊലിവ്രെയുടെ ലക്ഷ്യം.
അവസാനമായി നടത്തിയ സർവെയിലും ജനസമ്മതിയിൽ ട്രൂഡോയെക്കാൾ മുന്നിലാണ് പൊലിവ്രെ. 40 ശതമാനം കാനഡക്കാർ അദ്ദേഹം അടുത്ത പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നു. 31 ശതമാനത്തിന്റെ പിന്തുണ മാത്രമാണ് നിലവിലെ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡോയ്‌ക്കുള്ളത്. 2025 ൽ നടക്കുന്ന തിരഞ്ഞെടുപ്പ് ട്രൂഡോയുടെ രാഷ്‌ട്രീയ അസ്തമനത്തിനുള്ള സാഹചര്യം ഒരുക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.