Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊടിയേറി

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊടിയേറി

ടോറോന്റോ : പരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ടോറോന്റോയില്‍ കൊടിയേറി. ഒക്ടോബര്‍ 29 ന് വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഫാ. തോമസ് പി ജോണ്‍ കൊടി ഉയര്‍ത്തി ഈ വര്‍ഷത്തെ പെരുന്നാളിന് തുടക്കം കുറിച്ചു.

നവംബര്‍ 4- ശനിയാഴ്ച വൈകുന്നേരം 6:30നു സന്ധ്യ നമസ്‌കാരവും, 7:15നു ഗാന ശുശ്രുഷയും, 7:30നു ജോസഫ് വി. കുര്യന്‍ (വിനീത്) അച്ഛന്റെ വചന ശുശ്രുഷയും, 8 മണിക്ക് ഭക്തി നിര്‍ഭരമായ പ്രദിക്ഷണവും തുടര്‍ന്ന് നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്.

നവംബര്‍ 5 ഞായറാഴ്ച തോമസ് പി ജോണ്‍ അച്ഛന്റെ കാര്‍മ്മികത്വത്തില്‍ രാവിലെ 8:30 നു പ്രഭാത നമസ്‌കാരവും, 9:30 നു വിശുദ്ധ കുര്‍ബാനയും, 11:30 നു പരിശുദ്ധനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും തുടര്‍ന്ന് ആശിര്‍വാദവും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും.

ഈ വര്‍ഷത്തെ പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി എന്ന് ഇടവക മാനേജിങ് കമ്മിറ്റിക്കു വേണ്ടി  ട്രസ്റ്റി  ബിജു മാത്യുവും സെക്രെട്ടറി ജിജോ പീറ്ററും അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com