ഓട്ടവ: കാനഡയില്‍ കാര്‍ മോഷണം വര്‍ധിച്ചുവരികയാണ്. ഹോണ്ട സിആര്‍-വി കാറുകളാണ് ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെടുന്നത്. 2022-ല്‍ ഏകദേശം 5,620 ഹോണ്ട സിആര്‍-വി കാറുകള്‍ മോഷണം പോയി. കാര്‍മോഷണങ്ങളില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഹോണ്ട ഹോണ്ട സിആര്‍-വിആണ് പട്ടികയില്‍ ഒന്നാമതുള്ളത്, ഹോണ്ടയുടെ 2020 മോഡലാണ് ഏറ്റവും കൂടുതല്‍ മോഷണം പോയതെന്നാണ് കാര്‍ മോഷണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഇക്വിറ്റ് അസോസിയേഷന്റെ കണ്ടെത്തല്‍.
രണ്ടാം സ്ഥാനത്ത് 2,600 മോഷണങ്ങളുള്ള ഡോഡ്ജ് റാം 1500 സീരീസിലുള്ള കാറുകളാണ്. ഇതിന്റെ 2022 മോഡലാണ് ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെട്ടത്. മൂന്നാമത് ഫോര്‍ഡ് എഫ് 150 സീരീസും, തുടര്‍ന്ന് ലെക്‌സസ് ആര്‍എക്‌സ് സീരീസും, ടൊയോട്ട ഹൈലാന്‍ഡറും വരും.
ഹോണ്ട സിവിക്, ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, ഷെവര്‍ലെ/ജിഎംസി സില്‍വറഡോ/സിയറ 1500 സീരീസ്, ജീപ്പ് റാംഗ്ലര്‍ എന്നിവയും മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
മോഷ്ടിച്ച വാഹനങ്ങള്‍ കയറ്റി അയച്ച് ലാഭത്തിന് വില്‍ക്കുന്ന കാര്‍ മോഡലുകളാണ് ടോപ്പ് 10 പട്ടികയില്‍ ഇടം നേടിയതെന്ന് ഇക്വിറ്റിലെ അന്വേഷണ സേവനങ്ങളുടെ വൈസ് പ്രസിഡന്റ് ബ്രയാന്‍ ഗാസ്റ്റ് ബുധനാഴ്ച പറഞ്ഞതായി ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
മികച്ച 10 മോഡലുകളില്‍ ഒമ്പതും 2019 മുതലുള്ളവയാണ്. കുറ്റവാളികള്‍ പരമാവധി ലാഭം നേടുന്നതിനായി പുതിയ മോഡലുകാളാണ് മോഷ്ടിക്കുന്നതെന്ന് ഇക്വിറ്റി ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
ഇപ്പോള്‍ പട്ടികയിലുള്ള മികച്ച 10 കാര്‍ മോഡലുകള്‍ തന്നെ മോഷ്ടിക്കപ്പെടുന്നത് ഇവയ്ക്കുള്ള ഡിമാന്‍ഡ് മൂലമാണെന്ന് ഗാസ്റ്റ് പറഞ്ഞു. ‘സംഘടിത ക്രൈം ഗ്രൂപ്പുകള്‍ക്ക് അവര്‍ക്ക് ലഭിക്കുന്ന ഓര്‍ഡറുകളും അവരുടെ ആവശ്യങ്ങളും വിദേശത്തുള്ള ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ എന്താണ് വേണ്ടത്് എന്നതിനെ അടിസ്ഥാനമാക്കിയാണ് ഡിമാന്‍ഡ് നിര്‍ണയിക്കുന്നത്.’
കാനഡയില്‍ നിന്ന് ആയിരക്കണക്കിന് വാഹനങ്ങള്‍ ആഫ്രിക്കയിലേക്കും പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്കും പ്രത്യേകിച്ച് യൂറോപ്പിന്റെ ചില ഭാഗങ്ങളിലേക്കും മിഡില്‍ ഈസ്റ്റിലേക്കും കയറ്റി അയയ്ക്കപ്പെടുന്നുവെന്ന് ഗാസ്റ്റ് പറഞ്ഞു.
‘കുറ്റവാളികളുടെ ആവശ്യങ്ങള്‍ക്ക്’ അനുയോജ്യമായ ഒരു ഗുണമേന്മയുള്ള വാഹനമാണെന്നതിനാല്‍ ഹോണ്ട സിആര്‍-വി പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയേക്കാമെന്നാണ് അദ്ദേഹത്തിന്റെ ഊഹം,
കാനഡയിലെ കാര്‍ മോഷണങ്ങളുടെ വ്യാപനത്തെക്കുറിച്ച് അവബോധം വര്‍ദ്ധിച്ചുവെങ്കിലും, ഗാസ്റ്റിനും പോലീസും നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് പ്രശ്‌നം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. 2022-ല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ 1.2 ബില്യണ്‍ ഡോളറാണ് മോഷ്ടിക്കപ്പെട്ട കാറുകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത്. ഇക്വിറ്റിന്റെ അഭിപ്രായത്തില്‍, ഇത് വളരെ ‘വലിയ സംഖ്യ’ യാണെന്ന് ഗാസ്റ്റ് പറഞ്ഞു.
ഈ പ്രവണത കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ടൊറന്റോ പോലീസ് പറയുന്നതനുസരിച്ച് 2023 ല്‍ നഗരത്തില്‍ വാഹന മോഷണം ഏകദേശം 27 ശതമാനം വര്‍ധിച്ചിരിക്കുകയാണ്. ഒന്റാറിയോയില്‍ 48 ശതമാനവും ക്യൂബെക്കില്‍ 2022 ല്‍ 50 ശതമാനവും വാഹന മോഷണങ്ങള്‍ വര്‍ദ്ധിച്ചതായി ഇക്വിറ്റെ പറയുന്നു.
പീല്‍ റീജിയണല്‍ പോലീസ് പറയുന്നതനുസരിച്ച്, പിയേഴ്‌സണ്‍ എയര്‍പോര്‍ട്ട് മോഷണങ്ങളുടെ ഒരു ഹോട്ട്സ്പോട്ടായി അടുത്തിടെ വെളിപ്പെടുത്തിയിട്ടുണ്ട്. 2023-ല്‍ ഇതുവരെ 410 വാഹനങ്ങളാണ് അനിടെ മോഷ്ടിക്കപ്പെട്ടതെന്ന് പോലീസ് പറയുന്നു.
ഒന്റാറിയോയിലും ക്യൂബെക്കിലും മോഷ്ടിക്കപ്പെട്ട വാഹനങ്ങളില്‍ ഭൂരിഭാഗവും വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണെന്ന് പറയുന്നു. ആല്‍ബര്‍ട്ടയില്‍ മറ്റ് കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ‘മോഷ്ടിക്കപ്പെട്ട വാഹനങ്ങള്‍ ഉപയോഗിക്കുകയും പിന്നീട് അവ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ആഭ്യന്തര, അന്തര്‍ദേശീയ ക്രിമിനല്‍ സംഘങ്ങളാണ് വാഹനങ്ങള്‍ വില്‍ക്കുന്നത്, ‘ആഭ്യന്തര മയക്കുമരുന്ന് കടത്തലിനും അന്താരാഷ്ട്ര ഭീകരതയ്ക്കും ധനസഹായം നല്‍കുന്നതിനും ഈ പണം ഉപയോഗിക്കപ്പെടുന്നതായി എക്വിറ്റെ പറഞ്ഞു.
ഷെവര്‍ലെ വോള്‍ട്ട് ഉള്‍പ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ മോഷ്ടിക്കാനുള്ള ആദ്യശ്രമങ്ങള്‍ തന്നെ പരാജയപ്പെട്ടതിന്റെ കണക്കുകളും പുറത്തുവന്നിട്ടുണ്ട്.
ഏറ്റവും കുറവ് മോഷ്ടിക്കപ്പെട്ട ആദ്യ 10 വാഹനങ്ങളുടെ പട്ടികയും ഇക്വിറ്റേ പുറത്തിറക്കി. 2022ല്‍ മോഷ്ടിക്കപ്പെട്ട ആദ്യ 10 കാറുകളില്‍ ഇലക്ട്രിക് വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല.
വോള്‍ട്ടിന് ശേഷം ഏറ്റവും കുറവ് മോഷ്ടിക്കപ്പെട്ട 10 വാഹനങ്ങള്‍ കാഡിലാക്ക് സിടി 5, കിയ നിറോ 5ഡിആര്‍, ബ്യൂക്ക് എന്‍വിഷന്‍, ഹോണ്ട ഫിറ്റ് 5ഡിആര്‍, മിനി കൂപ്പര്‍ കണ്‍ട്രിമാന്‍, വോള്‍വോ എക്‌സ് സി 90, സുബാരു ക്രോസ്ട്രെക്ക്, ഫോക്സ്വാഗണ്‍ ബീറ്റില്‍, മിനി കൂപ്പര്‍ എന്നിവയാണ്.
സംഖ്യകള്‍ മോശമായിക്കൊണ്ടിരിക്കുന്നതായി തോന്നുമെങ്കിലും, ഭാവിയില്‍ മോഷണങ്ങള്‍ കുറയുമെന്നാണ് ഗാസ്റ്റ് പ്രതീക്ഷിക്കുന്നത്.
വാഹന മോഷണം നേരിടാന്‍ ഒന്റാറിയോ 51 മില്യണ്‍ ഡോളര്‍ നീക്കിവച്ചിട്ടുണ്ടെന്നും കാര്‍ മോഷണക്കേസുകളില്‍ പ്രോസിക്യൂട്ടര്‍മാരെ പ്രതിനിധീകരിക്കുന്ന ഒരു പ്രൊവിന്‍ഷ്യല്‍ കാര്‍ജാക്കിംഗ് ജോയിന്റ് ടാസ്‌ക്ഫോഴ്സ് സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് മോഷണം തടയാനുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തുകയും ‘കാര്യമായ തടസ്സം’ സൃഷ്ടിക്കുകയും ചെയ്യും.
നിലവില്‍ പട്ടികയിലുള്ള തോക്കുകള്‍ക്കും മയക്കുമരുന്നുകള്‍ക്കും പുറമെ മോഷ്ടിച്ച വാഹനങ്ങളും ഉള്‍പ്പെടുത്തുന്നതിനായി കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ പട്ടിക വിപുലീകരിക്കാന്‍ ഗാസ്റ്റ് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.